ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് സമ്മേളനം ഓൺലൈൻ ആയി നടന്നു

നവംബർ 21 ന് വാട്ടർഫോർഡ് യൂണിറ്റ് സമ്മേളളനം ഓൺലൈൻ zoom വഴി നടത്തി. സമ്മേളത്തിൻ്റെ ഉത്ഘാടനം ക്രാന്തിയുടെ പ്രസിഡന്റ് സഖാവ്. ഷിനിത്ത്.എ. കെ നിർവഹിച്ചു.
സെൻട്രൽ കമ്മിറ്റിക്ക് വേണ്ടി ജീവൻ മാടപ്പാട്ട്, ജോൺ ചാക്കോ എന്നിവർ യൂണിറ്റിനെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

ഷാജു ജോസ് അദ്ധ്യക്ഷനായ യോഗത്തിൽ സഖാവ് ബിനു തോമസ് സ്വാഗതവും, സഖാവ് കെ. എസ്. നവീൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. തുടർന്ന് സെക്രട്ടറി അനൂപ് ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു .പൊതുചർച്ചയ്ക്ക് ശേഷം സെക്രട്ടറിയുടെ മറുപടിയോടെ റിപ്പോർട്ട്‌ അംഗീകരിച്ചു.

Zoom വഴി ഓൺലൈൻ ആയി നടന്ന യുണിറ്റ് സമ്മേളനത്തിൽ അനൂപ് ജോൺ അവതരിപ്പിച്ച പാനൽ സമ്മേളനം ഐക്യകണ്ഠേന അംഗീകരിച്ചു. പുതിയ കമ്മിറ്റി ആദ്യ മീറ്റിംഗ് കൂടി സഖാവ് കെ.എസ്.നവീനിനെ സെക്രട്ടറി ആയും, അനൂപ് ജോണിനെ ജോയിന്റ് സെക്രട്ടറി ആയും, ദയാനന്തിനെ ട്രഷറർ ആയും
തിരഞ്ഞെടുത്തു.

പൊതുയോഗത്തിനു പ്രതിനിധികളെ നിശ്ചയിച്ചു പുതിയ സെക്രട്ടറി കെ എസ് നവീനിന്റെ കൃതജ്ഞതയോടെ സമ്മേളനം അവസാനിച്ചു.

comments

Share this news

Leave a Reply

%d bloggers like this: