അയർലണ്ടിൽ ആലിപ്പഴം വീഴ്ചയും, കനത്ത മഞ്ഞും റോഡ് യാത്ര ദുഷ്കരമാക്കും; ഡ്രൈവർമാർക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ അറിയാം

തണുപ്പുകാലം ശക്തിപ്രാപിക്കുന്നതോടെ ആലിപ്പഴം വീഴ്ചയടക്കം റോഡ് യാത്ര ദുഷ്‌കരമാക്കുമെന്ന മുന്നറിയിപ്പുമായി അധികൃതര്‍. വരും ദിവസങ്ങളില്‍ അപ്രതീക്ഷിതമായ മഞ്ഞുവീഴ്ചയും, ആലിപ്പഴം പൊഴിയലും കാരണം റോഡിലെ കാഴ്ച കുറയാമെന്നും, ഡ്രൈവര്‍മാരും, മറ്റ് യാത്രക്കാരും അതീവജാഗ്രത പാലിക്കാണമെന്നുമാണ് Road Safety Authority (RSA)-യുടെ മുന്നറിയിപ്പ്.

ഈയാഴ്ചയിലുടനീളം ആലിപ്പഴം വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു. വാരാന്ത്യത്തിലും ഇത് തുടരും.

ബുധനാഴ്ച (ഇന്ന്) കനത്ത തണുപ്പാകും രാജ്യത്തുടനീളം അനുഭവപ്പെടുക. ഒപ്പം കാറ്റുവീശാനും മഴ പെയ്യാനും സാധ്യതയുണ്ട്. ഇടയ്ക്ക് വെയിലും ലഭിച്ചേക്കും. രാത്രിയോടെ ആലിപ്പഴം പൊഴിയാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു.

രാജ്യത്ത് മിക്കയിടത്തും, പ്രത്യേകിച്ച് കിഴക്കന്‍ പ്രദേശങ്ങളില്‍ മഞ്ഞുകട്ടകള്‍ രൂപപ്പെടും.

വാഹനങ്ങള്‍ വേഗത വളരെ കുറയ്ക്കണമെന്നും, സഡന്‍ ബ്രേക്ക് ഇട്ട് നിര്‍ത്തുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും റോഡ് സുരക്ഷാ വകുപ്പ് പറയുന്നു. ഹസാര്‍ഡ് ലൈറ്റ് ഉപയോഗിക്കുകയും വേണം. ടയറുകള്‍ക്ക് നല്ല ഗ്രിപ്പ് കിട്ടുന്ന രീതിയില്‍ ടോപ്പ് ഗിയറില്‍ വേഗം കുറച്ച് വേണം യാത്ര ചെയ്യാന്‍.

വളവുകളില്‍ മഞ്ഞ് വീണ് കിടക്കുന്നതിനാല്‍ വാഹനം തെന്നിപ്പോകാന്‍ സാധ്യതയുണ്ട്. ഇവിടങ്ങളില്‍ പരമാവധി വേഗം കുറയ്ക്കണം.

നിയമപരമായ minimum tread depth (1.6mm)-ന് താഴെയല്ല തങ്ങളുടെ വാഹനത്തിന്റെ ടയര്‍ എന്ന് പ്രത്യേകം ഉറപ്പാക്കാനും ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശമുണ്ട്.

Share this news

Leave a Reply

%d bloggers like this: