ഭീമന്റെ വഴി ഫിലിം റിവ്യൂ: അശ്വതി പ്ലാക്കൽ

ഏതു സിനിമ ആയാലും 90 ശതമാനത്തിലധികം വരുന്ന എന്നെ പോലുള്ള സാധാരണ മനുഷ്യനോട് സംവദിക്കാൻ കഴിഞ്ഞില്ലെങ്കിൽ വല്യ സംഭവം ആകില്ല. അത് കൊണ്ടാണ് പലപ്പോഴും വാനപ്രസ്ഥവും ലൂസിഫറും ഒരുമിച്ചു വന്നാൽ ലൂസിഫർ ചുമ്മാ 100 കോടി തികയ്ക്കുന്നത്. തമാശ എന്ന സിനിമയിലൂടെ വളരെ സാമൂഹ്യപ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്യുന്നതിൽ കഴിവ് തെളിയിച്ച സംവിധായകൻ ഇവിടെയും മോശമായില്ല.

നാട്ടിൻപുറങ്ങളിൽ ജീവിക്കുന്നവരുടെ ഒരു പൊതു പ്രശ്നമായ വഴി വീതികൂട്ടലും അതിനെ ചുറ്റി പറ്റി നിൽക്കുന്ന നാട്ടുകാരും അവരുടെ അല്ലറ ചില്ലറ പ്രശ്നങ്ങളുമാണ് പ്രമേയം.
ഭീമൻ അഥവാ സഞ്ജു ആയ കുഞ്ചാക്കോ ബോബൻ ആണ് നായകൻ എന്ന് ഒറ്റക്കാഴ്ചയിൽ തോന്നുമെങ്കിലും ഊതാംപ്പള്ളി കൊസ്തേപ്പ് എന്ന കഥാപാത്രമായി ജിനു ജോസഫ് അർമാദിച്ചു അഴിഞ്ഞാടി പ്രേക്ഷകന്റെ നെഞ്ചിൽ കസേര വലിച്ചിട്ടു ഇരുന്നു കഴിഞ്ഞു. ഇതിനു മുമ്പ് കോട്ടയം കുഞ്ഞച്ചനിൽ മമ്മൂട്ടി ഒഴിച്ചിട്ട അതേ കസേര. ഇനിയിപ്പോ ജിനുവിനെ പോലെ എന്ന് പറയണം. നീളമുള്ള മാലയും നീളം കുറഞ്ഞ ലുങ്കിയും ധരിച്ചു 2 മണിക്കൂർ അഴിഞ്ഞാടി പൊളിച്ചടുക്കിയ ഒരു കഥാപാത്രം. ഇത് ജിനു എന്ന നടന്റെ ചിത്രമാണ്.

നല്ല സിനിമയുടെ ഭാഗമാവുക എന്ന ഉദ്ദേശ്യത്തോടെ വന്നിറങ്ങിയ സുരാജ് വെഞ്ഞാറമൂട്,നസീർ സംക്രാന്തി, പ്രമോദ് വെളിയനാട് (ഇങ്ങേരു തുടങ്ങിയിട്ടേ ഉള്ളൂ ).

സത്യസന്ധതയോടെ ഓരോ സ്ത്രീയും ഓരോ പുരുഷന്റെ ജീവിതത്തിൽ എങ്ങിനെ ഇടപെടുന്നു എന്ന് സിനിമ പറഞ്ഞു വെയ്ക്കുന്നു. അൽകുല സ്ത്രീകൾ ഇനിയും ബാക്കിയുണ്ടെന്നുള്ള മിഥ്യധാരണ മാറട്ടെ എന്നാകും. ലൈംഗികതയെ സാമാന്യവൽക്കരിക്കാൻ സംവിധായകൻ നടത്തുന്ന ശ്രമം ഏറെക്കുറെ വിജയം കാണുന്നുണ്ട്. മെലിഞ്ഞു കൊലുന്നനെയുള്ള നായികസങ്കൽപം പൊളിച്ചടുക്കിയതിനും നന്ദി ♥️

ചെമ്പൻ വിനോദിന്റെയും സീത എന്ന കഥാപാത്രത്തിന്റെയും പ്രണയം…. എന്ത് രസാ…

ആഷിഖ് അബു, ചെമ്പൻ വിനോദ്, റീമ കല്ലിങ്കൽ, അഷ്‌റഫ്‌ ഇനിയും നല്ല നല്ല ചിത്രങ്ങൾ ഉണ്ടാകട്ടെ.

കിടക്കട്ടെ 4.25/5.

ധൈര്യമായി കണ്ടോളൂ ♥️♥️

Share this news

Leave a Reply

%d bloggers like this: