ക്രാന്തി ഡബ്ലിൻ സൗത്ത് യൂണിറ്റ് സമ്മേളനം ഓൺലൈൻ ആയി നടന്നു

2021 ഡിസംബർ 3-ന്  (വെള്ളിയാഴ്ച)    ഡബ്ലിൻ  സൗത്ത്   സമ്മേള്ളനം ഓൺലൈൻ zoom വഴി നടത്തി. സമ്മേളത്തിൻ്റെ ഉത്ഘാടനം ക്രാന്തിയുടെ ട്രെഷറർ  അജയ് സി. ഷാജി  നിർവഹിച്ചു.
സെൻട്രൽ കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് ഷിനിത്ത് എ.കെ  , ജോൺ ചാക്കോ എന്നിവർ  യുണിറ്റ് സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

 ബിജു ജോർജ്ജ്   അദ്ധ്യക്ഷനായ യോഗത്തിൽ  സന്തോഷ് കെ.ടി   സ്വാഗതവും,  ഷിജിമോൻ കച്ചേരിയിൽ    അനുശോചന പ്രമേയവും  അവതരിപ്പിച്ചു.   തുടർന്ന് ജോ. സെക്രട്ടറി   പ്രിയ  വിജയ് മോഹനൻ   റിപ്പോർട്ട് അവതരിപ്പിച്ചു  .പൊതുചർച്ചയ്ക്ക് ശേഷം സെക്രട്ടറിയുടെ മറുപടിയോടെ റിപ്പോർട്ട്‌ അംഗീകരിച്ചു.

ഓൺലൈൻ ആയി നടന്ന യുണിറ്റ് സമ്മേളനത്തിൽ പുതിയ കമ്മറ്റിയേയും ഭാരവാഹികളെയും സമ്മേളനം ഐക്യകണ്ഡേന തീരുമാനിച്ചു. പുതിയ കമ്മിറ്റി ആദ്യ മീറ്റിംഗ് കൂടി  ഷിജിമോൻ കച്ചേരിയിലിനെ  സെക്രട്ടറി ആയും,   എബ്രഹാം മാത്യുവിനെ   ജോയിന്റ് സെക്രട്ടറി ആയും,   പ്രിയ  വിജയ് മോഹനനെ  ട്രെഷറർ   ആയും  തിരഞ്ഞെടുത്തു. കമ്മറ്റി അംഗങ്ങളായി ബിജു ജോർജ്ജ്, ജിലീഷ് ജോസഫ്, റാണ ദാസ്, ജിനീഷ് ജോൺ, അജിൻ പ്രഭ പൊന്നാട്ടിൽ , സന്തോഷ് കെ.ടി എന്നിവരെ കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

പൊതുയോഗത്തിനു പ്രതിനിധികളെ നിശ്ചയിച്ചു പുതിയ സെക്രട്ടറി  ഷിജിമോൻ കച്ചേരിയിലിന്റെ  കൃതജ്ഞതയോടെ സമ്മേളനം അവസാനിച്ചു.

Share this news

Leave a Reply

%d bloggers like this: