പാറ്റകൾ കറങ്ങി നടക്കുന്നു, കക്കൂസ് മാലിന്യം അടുക്കളയിലേക്ക് ഒഴുകിയ നിലയിൽ; അയർലണ്ടിലെ 8 റസ്റ്ററന്റുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് FSAI

പാറ്റകളുടെ സാന്നിദ്ധ്യം, കക്കൂസ് മാലിന്യം അടുക്കള വശത്ത് ഒഴുകിനടക്കല്‍ എന്നിങ്ങനെ ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അയര്‍ലണ്ടിലെ എട്ട് റസ്റ്ററന്റുകള്‍ അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കി Food Safety Authority of Ireland (FSAI). നവംബര്‍ മാസത്തിലാണ് നോട്ടീസുകള്‍ നല്‍കിയത്. സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ചുവടെ:

പല റസ്റ്ററന്റുകളിലും വൃത്തിഹീനമായ സാഹചര്യങ്ങളാണ് ഉണ്ടായിരുന്നതെന്നും, ധാരാളം പാറ്റകളുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നതായും ഇതുമായി ബന്ധപ്പെട്ട് FSAI വ്യക്തമാക്കി. ടേബിളുകള്‍, ഫ്രിഡ്ജ് എന്നിവയിലെല്ലാം പാറ്റകള്‍ നടക്കുകയായിരുന്നു. മറ്റൊരിടത്ത് ജീവനക്കാര്‍ ഉപയോഗിക്കുന്ന കക്കൂസിലെ മലിനജലം പുറത്തേക്കൊഴുകി അടുക്കളയും, സമീപപ്രദേശങ്ങളിലേയ്ക്കും പരന്നിരുന്നു.

ഒരിടത്ത് അടുക്കളയില്‍ ഗ്രീസ് പരന്നൊഴുകിയതായി കാണപ്പെട്ടു. മറ്റൊരു റസ്റ്ററന്റില്‍ മലിനമായ വെള്ളത്തിലൂടെ ജീവനക്കാര്‍ നടന്ന് ജോലി ചെയ്യുന്നതായും ശ്രദ്ധയില്‍പ്പെട്ടു. ഇതിനിടയില്‍ക്കൂടിയായിരുന്നു ഭക്ഷണം ഉണ്ടാക്കിക്കൊണ്ടിരുന്നത്.

ജീവനക്കാര്‍ക്ക് ശരിയായ പരിശീലനം, സുരക്ഷയെപ്പറ്റിയുള്ള ബോധവല്‍ക്കരണം എന്നിവ ലഭിക്കാത്തതില്‍ ആശങ്ക രേഖപ്പെടുത്തുന്നതായി അടച്ചുപൂട്ടല്‍ നോട്ടീസുകളുടെ പശ്ചാത്തലത്തില്‍ FSAI Chief Executive Dr Pamela Byrne പറഞ്ഞു. സുരക്ഷ ഉറപ്പാക്കാന്‍ സ്ഥാപന ഉടമകള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും, ഇത്തരം പ്രവണതകള്‍ യാതൊരു തരത്തിലും അംഗീകരിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: