അയർലണ്ടിലെ ബ്ലഡ് ബാങ്കുകളിൽ രക്തം സ്റ്റോക്കില്ല; ജനങ്ങളോട് രക്തദാനം നടത്താൻ അഭ്യർത്ഥിച്ച് IBTS

ക്രിസ്മസ് കാലത്ത് രാജ്യത്തെ ബ്ലഡ് ബാങ്കുകളില്‍ ആവശ്യത്തിന് രക്തം സ്‌റ്റോക്കില്ലാതായേക്കുമെന്ന അശങ്ക പങ്കുവച്ച് The Irish Blood Transfusion Service (IBTS). സാധാരണക്കാരായ ആളുകള്‍ രക്തദാനം നടത്തി സഹായിക്കണമെന്ന അഭ്യര്‍ത്ഥനയും IBTS അധികൃതര്‍ നടത്തിയിട്ടുണ്ട്.

ഒ നെഗറ്റീവ്, എ നെഗറ്റീവ്, ബി നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പുകാരോടാണ് പ്രത്യേകമായി രക്തദാനത്തിനുള്ള അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. മറ്റ് ഗ്രൂപ്പുകാരും രക്തം ദാനം നല്‍കി സഹായിക്കണം.

രാജ്യത്തെ നിലവിലുള്ള സാഹചര്യത്തില്‍ രണ്ട് ദിവസത്തേയ്ക്കുള്ള ഒ നെഗറ്റീവ് രക്തവും, നാല് ദിവസത്തേയ്ക്കുള്ള എ നെഗറ്റീവ് രക്തവും, മൂന്ന് ദിവസത്തേയ്ക്കുള്ള ബി നെഗറ്റീവ് രക്തവും മാത്രമേ സ്റ്റോക്കുള്ളൂ എന്ന് IBTS വ്യക്തമാക്കുന്നു.

ഈയിടെ രക്തദാനം നടത്താനായി IBTS അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും കോവിഡ് ബാധ ഏറിയതോടെ വിചാരിച്ചത്ര ആളുകള്‍ രക്തം നല്‍കാനായി എത്തിയില്ല. നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രക്തദായകര്‍ക്ക് തങ്ങള്‍ മെസേജ് അയയ്ക്കുന്നുണ്ടെന്നും, മെസേജ് ലഭിച്ചാലുടന്‍ രക്തദാനത്തിന് തയ്യാറാകണമെന്നും IBTS Acting Operations Director Barry Doyle അഭ്യര്‍ത്ഥിച്ചു.

19 December, 24 December, 28 December, 31 December 3 January എന്നീ ദിവസങ്ങളിലടക്കം അധിക രക്തദാന കേന്ദ്രങ്ങള്‍ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.

രക്തദാനം നടത്താനും, മറ്റ് വിവരങ്ങള്‍ക്കുമായി: https://www.giveblood.ie/find-a-clinic/

Share this news

Leave a Reply

%d bloggers like this: