കനത്ത മൂടൽ മഞ്ഞ്; 6 കൗണ്ടികൾക്ക് ഫോഗ് വാണിങ്; ഡ്രൈവർമാർ ശ്രദ്ധിക്കുക

കനത്ത മൂടല്‍ മഞ്ഞ് രൂപപ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ട് അയര്‍ലണ്ടിലെ ആറ് കൗണ്ടികളില്‍ യെല്ലോ ഫോഗ് വാണിങ് നല്‍കി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. Dublin, Kildare, Longford, Meath, Offaly, Westmeath എന്നീ കൗണ്ടികള്‍ക്കാണ് വാണിങ് നല്‍കിയിരിക്കുന്നത്.

ഇന്നലെ (ശനിയാഴ്ച) രാത്രി 9 മണിക്ക് നിലവില്‍ വന്ന വാണിങ് ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ തുടരും.

റോഡിലെ കാഴ്ച മറയുമെന്നതിനാല്‍ ഡ്രൈവര്‍മാര്‍ വളരെ ശ്രദ്ധിച്ച് വേണം വാഹനമോടിക്കാന്‍. മുമ്പിലുള്ള വാഹനത്തില്‍ നിന്നും സുരക്ഷിതമായ അകലം പാലിക്കണം. വളവുകളില്‍ വേഗം കുറച്ച് ഡ്രൈവ് ചെയ്യാം. ഫോഗ് ലാംപ്, ഡിം ഹെഡ്‌ലൈറ്റ് എന്നിവ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

കാല്‍നടയാത്രക്കാരും, സൈക്കിള്‍ യാത്രക്കാരും പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തില്‍ കടും നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കണം. റോഡ് മുറിച്ച് കടക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.

Share this news

Leave a Reply

%d bloggers like this: