രോഗപ്രതിരോധ ശേഷി കുറവായ 5-11 പ്രായക്കാർക്ക് ഇന്നുമുതൽ വാക്സിന് ബുക്ക് ചെയ്യാം

മറ്റ് രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന 5 മുതല്‍ 11 വരെ പ്രായക്കാരായ കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന് വേണ്ടി ഇന്ന് മുതല്‍ ബുക്ക് ചെയ്യാം. മറ്റ് രോഗങ്ങളുള്ളവര്‍ക്കൊപ്പം ജീവിക്കുന്ന കുട്ടികള്‍ക്കും ഇതേ പോര്‍ട്ടലില്‍ തന്നെ ഇപ്പോള്‍ രജിസ്‌ട്രേഷന്‍ നടത്താമെന്ന് അധികൃതര്‍ അറിയിച്ചു.

രജിസ്‌ട്രേഷനായി: https://vaccine.hse.ie/

മറ്റ് കുട്ടികള്‍ക്ക് ജനുവരി മുതലാണ് രജിസ്‌ട്രേഷന്‍ ആരംഭിക്കുക.

PPS number, Eircode, mobile phone number, email address എന്നിവയാണ് രജിസ്‌ട്രേഷനായി വേണ്ടത്. HSELive-ല്‍ 1800 700 700 എന്ന നമ്പറില്‍ ബന്ധപ്പെട്ടും രജിസ്‌ട്രേഷന്‍ നടത്താം. കുട്ടിക്ക് അഥവാ PPS നമ്പര്‍ ഇല്ല എങ്കില്‍ ഫോണ്‍ വഴി രജിസ്റ്റര്‍ ചെയ്യാം.

രജിസ്റ്റര്‍ ചെയ്താല്‍ അപ്പോയിന്റ്‌മെന്റ് സംബന്ധിച്ച വിവരങ്ങള്‍ ടെക്‌സ്റ്റ് മെസേജ് ആയി ലഭിക്കുന്നതാണ്. വാക്‌സിനേഷന്‍ സെന്ററുകള്‍ വഴിയാണ് കുത്തിവെപ്പ് ലഭിക്കുക.

മുതിര്‍ന്നവര്‍ക്ക് നല്‍കുന്നതിലും കുറഞ്ഞ ഡോസില്‍ Pfizer/BioNTech വാക്‌സിനാണ് കുട്ടികള്‍ക്ക് നല്‍കുക. മൂന്നാഴ്ചത്തെ ഇടവേളയില്‍ ഇത്തരം രണ്ട് ഡോസുകള്‍ നല്‍കും.

കുട്ടികള്‍ രോഗം വരാതെ സൂക്ഷിക്കുന്നതില്‍ വാക്‌സിന്‍ വളരെ മികച്ച രീതിയില്‍ സഹായിക്കുന്നുവെന്നാണ് ക്ലിനിക്കല്‍ പഠനങ്ങളില്‍ തെളിഞ്ഞതെന്ന് Public Health in the National Immunisation Office ഡയറക്ടറായ ഡോ. Lucy Jessop പറഞ്ഞു. വാക്‌സിന് European Medicines Agency അംഗീകാരവും ലഭിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: