അയർലണ്ട് യാക്കോബായ സുറിയാനി സഭയുടെ പുതുവത്സര ധ്യാനം ജനുവരി 1-ന്

അയര്‍ലണ്ടിലെ പരീ. യാക്കോബായ സുറിയാനി സഭ ശുശ്രൂഷക സംഘം സംഘടിപ്പിക്കുന്ന പുതുവത്സരധ്യാനം ‘സബ്‌റോ തോബോ’ 2022 ജനുവരി 1-ന് നടക്കും.

വൈകിട്ട് 5 മണി മുതല്‍ സൂ മീറ്റിങ് വഴിയാണ് ധ്യാനം നടത്തപ്പെടുക. ബഹു. ജോസഫ് പുത്തന്‍പുരയ്ക്കല്‍ അച്ചന്‍ ധ്യാനത്തിന് നേതൃത്വം നല്‍കും.

6.15-ന് സന്ധ്യാ പ്രാര്‍ത്ഥനയോടെ പരിപാടി അവസാനിക്കും. H.G Dr. മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്താ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.

വിശ്വാസികളോട് കുടുംബസമേതം ധ്യാനത്തില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

Meeting ID: 837 8073 8606
Passcode: 1

Share this news

Leave a Reply

%d bloggers like this: