അയർലണ്ടിൽ ഈ വർഷം ജോലിസ്ഥലങ്ങളിലെ അപകടങ്ങളിൽ മരിച്ചത് 38 പേർ; മൂന്ന്‌ പതിറ്റാണ്ടിനിടെയുള്ള ഏറ്റവും കുറവ് മരണസംഖ്യയെന്നു അധികൃതർ

അയര്‍ലണ്ടില്‍ 2021-ല്‍ 38 പേരാണ് ജോലിസ്ഥലത്തെ അപകടങ്ങളില്‍ മരിച്ചതെന്ന് റിപ്പോര്‍ട്ട്. 32 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ജോലിസ്ഥലത്തെ അപകടമരണങ്ങളുടെ എണ്ണം ഇത്രയും കുറവ് രേഖപ്പെടുത്തുന്നതെന്ന് കണക്കുകള്‍ പുറത്തുവിട്ടുകൊണ്ട് Health and Safety Authority (HSA) വ്യക്തമാക്കി.

2020-ല്‍ 54 പേരാണ് ജോലിസ്ഥലത്തെ അപകടങ്ങളില്‍ മരിച്ചത്. ഈ വര്‍ഷം അത് 30% കുറഞ്ഞു.

കൃഷിയിടങ്ങളിലെ അപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം 50% ആയി കുറഞ്ഞിട്ടുണ്ട്. 2021-ല്‍ ഒമ്പത് പേരാണ് ഇത്തരത്തില്‍ മരിച്ചത്. മുന്‍ വര്‍ഷം ഇത് 20 ആയിരുന്നു.

നിര്‍മ്മാണമേഖലയിലും മരണങ്ങള്‍ 38% കുറഞ്ഞു. 2021-ല്‍ 10 പേര്‍ ഇത്തരത്തില്‍ മരണപ്പെട്ടപ്പോള്‍ മുന്‍ വര്‍ഷം ഇത് 16 ആയിരുന്നു.

മറ്റ് മേഖലകളില്‍ ജോലിക്കിടെ മരണപ്പെട്ടവരുടെ എണ്ണം ഇപ്രകാരം: transportation and storage sector (6), the manufacturing sector (5), forestry and logging (2), wholesale and retail trade and the repair of motor vehicles and personal goods (2), water supply, sewerage, waste management and remediation activities (2), the education sector (1), and in the arts/entertainment/recreation sector (1).

ഏറ്റവുമധികം മരണങ്ങള്‍ സംഭവിച്ചത് വാഹനത്തിന്റെയോ, ഉപകരണത്തിന്റെയോ നിയന്ത്രണം നഷ്ടപ്പെട്ടിട്ടാണ്- 12. 10 പേര്‍ ഉയരത്തില്‍ നിന്നും വീണാണ് മരിച്ചത്.

അഞ്ച് വീതം പേര്‍ മരണപ്പെട്ട ഡബ്ലിന്‍, കോര്‍ക്ക്, വെക്‌സ്‌ഫോര്‍ഡ് എന്നിവിടങ്ങളിലാണ് ജോലിസ്ഥലത്തെ അപകടമരണങ്ങള്‍ ഏറ്റവുമധികം.

ജോലിസ്ഥലത്തെ സുരക്ഷാ മുന്‍കരുതലുകള്‍ ലക്ഷ്യം കാണുന്നുവെന്നാണ് മരണങ്ങള്‍ കുറയുന്നതിലൂടെ വ്യക്തമാകുന്നതെന്ന് HSA chief inspector Mark Cullen പറഞ്ഞു. വാഹനങ്ങള്‍/മെഷീന്‍ എന്നിവയുടെ നിയന്ത്രണം നഷ്ടപ്പെടുക, ഉയരത്തില്‍ നിന്നുള്ള വീഴ്ച എന്നിവയാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങളെന്നും, തൊഴില്‍ ദാതാക്കള്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ 2022-ല്‍ ഒട്ടേറെ ജീവനുകള്‍ രക്ഷിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: