നഴ്‌സുമാർ ഇത്രയും അനുഭവിക്കണോ? അയർലണ്ടിൽ മൂന്ന് മാസത്തിനിടെ നഴ്‌സുമാർക്ക് നേരെ നടന്നത് 848 അക്രമങ്ങൾ

2023-ലെ ആദ്യ മൂന്ന് മാസങ്ങളില്‍ അയര്‍ലണ്ടിലെ നഴ്‌സുമാര്‍ക്കും മിഡ്‌വൈഫുമാര്‍ക്കും നേരെ നടന്നത് 848 അക്രമങ്ങളെന്ന് Irish Nurses and Midwives Organisation (INMO). ഇതില്‍ 62% സംഭവങ്ങളും ഈ മൂന്ന് മാസങ്ങള്‍ക്കിടെ തന്നെ HSE-ക്ക് റിപ്പോര്‍ട്ട് ചെയ്തതായും സംഘടന അറിയിച്ചു. ഇത്രയും അക്രമങ്ങള്‍ വേറെ ഒരു തൊഴില്‍മേഖലയിലുളളവര്‍ക്ക് നേരെയും നടക്കുന്നില്ലെന്നും, ഇത് ഒട്ടും സ്വീകാര്യമല്ലെന്നും INMO ജനറല്‍ സെക്രട്ടറി Phil Ni Sheaghdha പറഞ്ഞു. ആശുപത്രികളിലെ അനിയന്ത്രിതമായ തിരക്ക് ഇത്തം അക്രമങ്ങള്‍ക്ക് വഴിമരുന്നാകുകയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. അതേസമയം … Read more

അയർലണ്ടിൽ ഈ വർഷം ജോലിസ്ഥലങ്ങളിലെ അപകടങ്ങളിൽ മരിച്ചത് 38 പേർ; മൂന്ന്‌ പതിറ്റാണ്ടിനിടെയുള്ള ഏറ്റവും കുറവ് മരണസംഖ്യയെന്നു അധികൃതർ

അയര്‍ലണ്ടില്‍ 2021-ല്‍ 38 പേരാണ് ജോലിസ്ഥലത്തെ അപകടങ്ങളില്‍ മരിച്ചതെന്ന് റിപ്പോര്‍ട്ട്. 32 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ജോലിസ്ഥലത്തെ അപകടമരണങ്ങളുടെ എണ്ണം ഇത്രയും കുറവ് രേഖപ്പെടുത്തുന്നതെന്ന് കണക്കുകള്‍ പുറത്തുവിട്ടുകൊണ്ട് Health and Safety Authority (HSA) വ്യക്തമാക്കി. 2020-ല്‍ 54 പേരാണ് ജോലിസ്ഥലത്തെ അപകടങ്ങളില്‍ മരിച്ചത്. ഈ വര്‍ഷം അത് 30% കുറഞ്ഞു. കൃഷിയിടങ്ങളിലെ അപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം 50% ആയി കുറഞ്ഞിട്ടുണ്ട്. 2021-ല്‍ ഒമ്പത് പേരാണ് ഇത്തരത്തില്‍ മരിച്ചത്. മുന്‍ വര്‍ഷം ഇത് 20 ആയിരുന്നു. നിര്‍മ്മാണമേഖലയിലും മരണങ്ങള്‍ … Read more