അയർലണ്ടിൽ പൗരത്വ അപേക്ഷയ്‌ക്കൊപ്പം പാസ്സ്പോർട്ടിന്റെ ഫോട്ടോകോപ്പി കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

അയര്‍ലണ്ടില്‍ പൗരത്വ അപേക്ഷകള്‍ നല്‍കുമ്പോള്‍ ഇനിമുതല്‍ ആദ്യ ഘട്ടത്തില്‍ ഒറിജിനല്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കേണ്ടതില്ലെന്ന് നീതിന്യായ വകുപ്പ് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പകരം പാസ്‌പോര്‍ട്ടിന്റെ എല്ലാ പേജുകളും (കവറുകള്‍ അടക്കം) കളര്‍ ഫോട്ടോകോപ്പി എടുത്ത് സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കണം. ഒപ്പം സ്റ്റാംപുകളുള്ള പഴയ പാസ്‌പോര്‍ട്ടുകളുടെയും ഫോട്ടോകോപ്പി അപേക്ഷയ്‌ക്കൊപ്പം നല്‍കണം. പഴയ പാസ്‌പോര്‍ട്ടുകളിലെ സ്റ്റാംപുകള്‍ പരിശോധിച്ച് അപേക്ഷിക്കുന്നയാള്‍ അയര്‍ലണ്ടില്‍ എത്രകാലം താമസിച്ചു എന്ന് കണക്കാക്കുന്നതിനാണിത്. ജനുവരി 1 മുതല്‍ ഈ മാറ്റം നിലവില്‍ വന്നിട്ടുണ്ട്.

ഫോട്ടോകോപ്പി സാക്ഷ്യപ്പെടുത്താനുള്ള അധികാരം ആര്‍ക്കൊക്കെ?

അംഗീകാരമുള്ള സൊളിസിറ്റര്‍, കമ്മിഷണര്‍ ഫോര്‍ ഓത്ത്‌സ് (Commissioner for oaths), നോട്ടറി പബ്ലിക് എന്നിവര്‍ക്ക് പാസ്‌പോര്‍ട്ടിന്റെ ഫോട്ടോകോപ്പി സാക്ഷ്യപ്പെടുത്തി നല്‍കാം.

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍

  • എല്ലാ പേജുകളും കളര്‍ ഫോട്ടോകോപ്പി ആയിരിക്കണം.
  • പാസ്‌പോര്‍ട്ടിന്റെ മുന്‍, പിന്‍ കവറുകള്‍ ഫോട്ടോകോപ്പിയെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
  • ഫോട്ടോ, പേര് എന്നിവ രേഖപ്പെടുത്തിയ biometric page(s) ഫോട്ടോകോപ്പി എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
  • ബ്ലാങ്ക് ആയ പേജുകള്‍ അടക്കം കളര്‍ ഫോട്ടോകോപ്പി ചെയ്യണം.
  • ഫോട്ടോകോപ്പി എടുത്തത് അപേക്ഷ നല്‍കുന്നയാളുടെ ഒറിജിനല്‍ പാസ്‌പോര്‍ട്ടിന്റേത് തന്നെയാണെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഒരു കത്തും അപേക്ഷയോടൊപ്പം വയ്ക്കണം.

വെരിഫിക്കേഷന്‍ കാലയളവില്‍ ഒറിജിനല്‍ പാസ്‌പോര്‍ട്ട് ആവശ്യപ്പെടാനുള്ള അധികാരം നീതിന്യായ വകുപ്പിനുണ്ട്.

Share this news

Leave a Reply

%d bloggers like this: