ഡബ്ലിനിൽ നിന്നും കാണാതായ 66-കാരനെ കണ്ടെത്താൻ സഹായിക്കാമോ?

ഡബ്ലിനില്‍ നിന്നും കാണാതായ 66-കാരനെ കുറിച്ച് വിവരങ്ങള്‍ നല്‍കി സഹായിക്കാന്‍ പൊതുജനത്തോട് അഭ്യര്‍ത്ഥിച്ച് ഗാര്‍ഡ.

ഡബ്ലിനിലെ Crumlin പ്രദേശത്ത് നിന്നും ഡിസംബര്‍ 29-നാണ് John Cahill എന്നയാളെ കാണാതായിരിക്കുന്നത്.

6 അടി 4 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, നീല നിറമുള്ള കണ്ണുകള്‍, ഗ്രേ നിറത്തിലുള്ള മുടി എന്നിവയാണ് ജോണിനെ തിരിച്ചറിയാനുള്ള വഴികള്‍.

ഇദ്ദേഹം കാണാതാകുമ്പോള്‍ ധരിച്ച വസ്ത്രത്തെ പറ്റി അറിവില്ല.

ജോണിനെ കണ്ടുകിട്ടുന്നവരോ, ഇദ്ദേഹത്തെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവരോ ഉടന്‍ തൊട്ടടുത്തുള്ള ഗാര്‍ഡ സ്‌റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു:

Crumlin Garda Station on 01 666 6200
Garda Confidential Line on 1800 666 111

Share this news

Leave a Reply

%d bloggers like this: