ഡബ്ലിനിൽ ഈ വർഷം ഭവനവില 6% ഉയരും; വില്പനയ്ക്കുള്ള വീടുകളുടെ എണ്ണം റെക്കോർഡ് താഴ്ചയിൽ

അയര്‍ലണ്ടിലെ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന വീടുകളുടെ എണ്ണം റെക്കോര്‍ഡ് താഴ്ചയിലേയ്ക്ക് എത്തിയ സാഹചര്യത്തില്‍ 2022-ലും വില കുത്തനെ ഉയരുമെന്ന് പ്രവചനം. ഡബ്ലിനെയാകും ഇത് കൂടുതലായും ബാധിക്കുകയെന്നും The Sunday Times നടത്തിയ പഠനത്തില്‍ പറയുന്നു.

ഡബ്ലിനില്‍ ഈ വര്‍ഷം 6% വരെ ഭവനവില ഉയരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൗണ്ടിയില്‍ വീടുകള്‍ക്ക് ഏറ്റവുമധികം ഡിമാന്‍ഡുള്ളത് Ranelagh, Ballsbridge, Rathmines എന്നീ പ്രദേശങ്ങളിലാണ്. അതേസമയം വിലക്കുറവുള്ള കൂടുതല്‍ വീടുകളുള്ളത് Neilstown, Ballymun, Tallaght, Darndale എന്നീ പ്രദേശങ്ങളിലാണ്.

കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഏറ്റവും വില കൂടിയ 3-ബെഡ്‌റൂം വീട് വില്‍പ്പനയായത് Ranelagh പ്രദേശത്തായിരുന്നു. 1 മില്യണ്‍ യൂറോയിലേറെ വിലയ്ക്കാണ് വീട് വിറ്റുപോയത്. അതേസമയം ഡബ്ലിന്‍ പ്രദേശത്ത് ഏറ്റവും വില കുറഞ്ഞ വീട് വിറ്റത് Neilstown-ലും. വില 200,000 യൂറോ.

നിലവില്‍ ഡബ്ലിനില്‍ ഒരു വീടിന് 20-25 പേര്‍ വരെ ആവശ്യക്കാരായി എത്തുന്നതായാണ് റിപ്പോര്‍ട്ട്. അതിനാല്‍ത്തന്നെ ഇതില്‍ നിന്നും കൃത്യമായി എല്ലാ യോഗ്യതകളുമുള്ള ആളെ കണ്ടെത്തി വീട് വില്‍പ്പന നടത്താന്‍ പ്രയാസമനുഭവിക്കുന്നതായും ഏജന്റുമാര്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: