ഡോണഗലിൽ നിന്നും കാണാതായ 16-കാരനെ കണ്ടെത്താൻ സഹായിക്കാമോ?

Co Donegal-ല്‍ നിന്നും കാണാതായ 16-കാരനെ കണ്ടെത്താന്‍ പൊതുജനസഹായം തേടി ഗാര്‍ഡ. കൗണ്ടിയിലെ Manorcunningham പ്രദേശത്ത് നിന്നും ജനുവരി 21 വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് Ronan Quinn എന്ന കൗമാരക്കാരനെ കാണാതായത്.

5 അടി 8 ഇഞ്ച് ഉയരം, ശരാശരി ശരീരം, ബ്രൗണ്‍ തലമുടി, നീല നിറത്തിലുള്ള കണ്ണുകള്‍ എന്നിവയാണ് Ronan-നെ തിരിച്ചരിയാനുള്ള മാര്‍ഗ്ഗങ്ങള്‍.

കാണാതാകുമ്പോള്‍ ഗ്രേ ട്രാക്ക് സ്യൂട്ട്, ബ്ലാക്ക് നൈക്കി റണ്ണേഴ്‌സ്, ബ്ലാക്ക് ബേസ്‌ബോള്‍ തൊപ്പി എന്നിവയാണ് ഇദ്ദേഹം ധരിച്ചിരുന്നത്. ഒപ്പം തോളിലിടുന്ന ഒരു തുണിസഞ്ചിയും ഉണ്ടായിരുന്നു.

Ronan-നെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടുക:
Letterkenny Garda Station on 074 916 7115
Garda Confidential Line on 1800 666 111.

Share this news

Leave a Reply

%d bloggers like this: