ഡബ്ലിനില്‍ 5 മില്യണ്‍ യൂറോ ചെലവിട്ട് പുതിയ സൂപ്പര്‍ മാര്‍ക്കറ്റ് തുറക്കാന്‍ Tesco. Rathfarnham-ലെ White Pines-ല്‍ ഫെബ്രുവരി 14-നാണ് 11,000 സ്‌ക്വയര്‍ ഫീറ്റില്‍ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിക്കുക.
ഇവിടെ 60 പേര്‍ക്ക് ജോലി നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഇതോടെ അയര്‍ലണ്ടില്‍ Tesco-യ്ക്കായി പ്രവര്‍ത്തിക്കുന്ന ആകെ ജീവനക്കാരുടെ എണ്ണം 13,000 കടക്കും. ജോലിക്ക് അപേക്ഷിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: www.tesco.ie/careers
അയര്‍ലണ്ടില്‍ Tesco-യുടെ 152-ആമത് സ്റ്റോറാണിത്. 60 കാറുകള്‍ക്ക് പാര്‍ക്കിങ് സൗകര്യം, നാല് വാഹനങ്ങള്‍ക്ക് ഒരേസമയം ചാര്‍ജ്ജ് ചെയ്യാവുന്ന രണ്ട് ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍, സൈക്കിള്‍ പാര്‍ക്കിങ് എന്നിവയുമുണ്ട്. പൂര്‍ണ്ണമായും പുനരുപയോഗിക്കാവുന്ന വൈദ്യുതിയിലാണ് സ്‌റ്റോര്‍ പ്രവര്‍ത്തിക്കുക.