കോർക്കിൽ കത്തിക്കുത്ത്; കൗമാരക്കാരൻ ആശുപത്രിയിൽ

ഒരിടവേളയ്ക്ക് ശേഷം അയര്‍ലണ്ടില്‍ വീണ്ടും കത്തിക്കുത്ത്. കോര്‍ക്ക് സിറ്റി സെന്ററില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കത്തിക്കുത്തില്‍ പരിക്കേറ്റ കൗമാരക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാത്രി 9 മണിയോടെ John Redmond Street-ലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ അക്രമം നടന്നതായി വിവരം ലഭിച്ച അടിയന്തരസേന സംഭവസ്ഥലത്തെത്തുകയും, 18 വയസിനടുത്ത് പ്രായമുള്ളയാളെ കുത്തേറ്റ നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

തുടര്‍ന്ന് ഇദ്ദേഹത്തെ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോയി.

സ്ഥലം സീല്‍ ചെയ്തതായും, ഫോറന്‍സിക് പരിശോധന നടക്കാനിരിക്കുകയാണെന്നും ഗാര്‍ഡ അറിയിച്ചു, ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

മുമ്പ് ഡബ്ലിന്‍ അടക്കമുള്ള പ്രദേശങ്ങളില്‍ കത്തിക്കുത്ത് സംഭവങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജനങ്ങളില്‍ പലരും കത്തി കൈവശം വച്ചാണ് നടക്കുന്നതെന്നും, പ്രകോപനപരമായ സാഹചര്യങ്ങളില്‍ അതെടുത്ത് പ്രയോഗിക്കുകയാണെന്നും ഗാര്‍ഡ അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

Share this news

Leave a Reply

%d bloggers like this: