ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായി മലയാളി മലയിൽ ലൂക്കോസ് വർഗീസ് മുതലാളി

ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായി മലയാളി. 42-കാരനായ മലയില്‍ ലൂക്കോസ് വര്‍ഗീസ് മുതലാളിയെ ചൊവ്വാഴ്ചയാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ ബിഷപ്പായി ഔദ്യോഗിക നിയമനം നടത്തിയത്.

കൊല്ലം മണ്‍റോത്തുരുത്ത് ആണ് ഇദ്ദേഹത്തിന്റെ സ്വദേശം.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ലൂക്കോസിനെ ബിഷപ്പായി നിയമിക്കാന്‍ എലിസബത്ത് രാജ്ഞി അംഗീകാരം നല്‍കിയത്.

ചൊവ്വാഴ്ച ലണ്ടനിലെ സെന്റ് പോള്‍സ് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ ലൂക്കോസിന് കാന്റര്‍ബറി ആര്‍ച്ച് ബിഷപ് ഇന്ത്യന്‍ ഈട്ടിയില്‍ തീര്‍ത്ത അംശവടി സമ്മാനിച്ചു.

ബംഗളൂരു സതേണ്‍ ഏഷ്യ ബൈബിള്‍ കോളജ്, ഓക്‌സഫര്‍ഡ് വൈക്ലിഫ് ഹാള്‍ എന്നവിടങ്ങളില്‍ നിന്നാണ് അദ്ദേഹം വൈദികപഠനം പൂര്‍ത്തിയാക്കിയത്.

ബ്രിട്ടിഷ് സ്വദേശിയായ കെയ്റ്റിയാണ് ലൂക്കോസിന്റെ ഭാര്യ. നാല് മക്കളാണ് ഈ ദമ്പതികള്‍ക്ക്.

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ ബിഷപ് നിയമനം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് ലൂക്കോസ്.

വാര്‍ത്ത കടപ്പാട്: മാതൃഭൂമി

Share this news

Leave a Reply

%d bloggers like this: