കുടുംബവഴക്കിനിടെ അമ്മായിക്ക് നേരെ മുട്ടയേറ്‌; അനന്തരവരായ രണ്ട് പേർ കുറ്റക്കാരെന്ന് കോടതി

തര്‍ക്കത്തിനിടെ അമ്മായിക്ക് നേരെ 32 മുട്ടകള്‍ എറിഞ്ഞ സംഭവത്തില്‍ അനന്തരവരായ രണ്ട് പേര്‍ക്കെതിരായ കേസ് കോതിയില്‍. 2019 ഒക്ടോബര്‍ 17-നാണ് സൗത്ത് ഗോള്‍വേയിലെ വീട്ടില്‍ വച്ച് Mary Fashy എന്ന സ്ത്രീക്ക് നേരെ ഇവരുടെ അനന്തരനായ Cathal Connors (25), ഇയാളുടെ സഹോദരിയും, സ്ത്രീയുടെ അനന്തരവളുമായ Michelle Connors (20) എന്നിവര്‍ മുട്ട വലിച്ചെറിഞ്ഞ് പരിക്കേല്‍പ്പിച്ചത്.

പ്രതികളുടെ വീടിന് സമീപത്തുകൂടെ തന്റെ വീട്ടിലേയ്ക്ക് കാറില്‍ പോകുമ്പോഴായിരുന്നു സംഭവമെന്ന് മേരി കോടതിയില്‍ പറഞ്ഞു. എറിയുന്നത് കല്ലാണെന്നാണ് താന്‍ ആദ്യം കരുതിയതെന്നും, പിന്നീട് അഞ്ച് മിനിറ്റോളം മുട്ടയേറ് തുടര്‍ന്നുവെന്നും അവര്‍ പറഞ്ഞു. താന്‍ വരുന്ന സമയം നോക്കി പ്രതികള്‍ നേരത്തെ തയ്യാറായി ഇരുന്നതായിരുന്നു.

പാരമ്പര്യാവകാശമുളള സ്ഥലവുമായി ബന്ധപ്പെട്ട് കുടുംബത്തില്‍ പ്രശ്‌നം നിലനില്‍ക്കുണ്ടായിരുന്നെന്നും, ഇതാണ് ആക്രമണത്തിലേയ്ക്ക് നയിച്ചതെന്നുമാണ് കണ്ടെത്തല്‍. മുട്ടയേറ് കൊണ്ടുണ്ടായ പരിക്ക് ഇപ്പോഴും തന്റെ മുഖത്തുണ്ടെന്നും മേരി പറഞ്ഞു. മേരിയുടെ സഹോദരന്‍ Patrick Connors-ന്റെ മക്കളാണ് പ്രതികള്‍.

പ്രതികളായ Cathal, Michelle എന്നിവര്‍ കുറ്റം നിഷേധിച്ചെങ്കിലും ജഡ്ജ് Mary Larkin ഇവരെ കുറ്റക്കാരെന്ന് വിധിച്ചു. ഇവര്‍ക്ക് മേയില്‍ ശിക്ഷ വിധിക്കും.

Share this news

Leave a Reply

%d bloggers like this: