ആശങ്കയൊഴിഞ്ഞു; റഷ്യയുടെ നാവികസേനാ പരിശീലനം ഐറിഷ് സമുദ്രാതിർത്തിയിൽ നിന്നും മാറ്റി

അയര്‍ലണ്ടിന്റെ Exclusive Economic Zone (EEZ)-ന് ഉള്ളില്‍ വച്ച് നടത്താനിരുന്ന നാവികസേനാ പരിശീലനം മറ്റൊരിടത്തേയ്ക്ക് മാറ്റുമെന്ന് റഷ്യ. ഐറിഷ് സര്‍ക്കാര്‍, Irish South and West Fish Producer’s Organisation എന്നിവരുമായി ചേര്‍ന്ന് നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണ് പുതിയ തീരുമാനമെന്ന് അയര്‍ലണ്ടിലെ റഷ്യന്‍ അംബാസഡര്‍ Yuriy Filatov പറഞ്ഞു.

ഫെബ്രുവരി 3 മുതല്‍ 8 വരെയായിരുന്നു വെസ്റ്റ് കോര്‍ക്കിന് 240 കി.മീ അകലെ പരിശീലനം നടത്താന്‍ റഷ്യ തീരുമാനിച്ചത്. ഐറിഷ് സമുദ്രാതിര്‍ത്തിക്ക് പുറത്താണെങ്കിലും, അയര്‍ലണ്ടിന്റെ Exclusive Economic Zone-ന്റെ ഉള്ളിലായിരുന്നു ഇത്. മിസൈല്‍ അടക്കമുള്ളവ ഉപയോഗിച്ചുള്ള പരിശീലനം ഐറിഷ് മത്സ്യത്തൊഴിലാളികള്‍ക്ക് അപകടകരമായേക്കുമെന്ന് ആശങ്കയുയര്‍ന്നിരുന്നു.

പരിശീലനം നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് താന്‍ ഈ ആഴ്ച ആദ്യം റഷ്യന്‍ പ്രതിരോധമന്ത്രിയുമായി ബന്ധപ്പെട്ട് സംസാരിച്ചിരുന്നുവെന്ന് അയര്‍ലണ്ടിന്റെ പ്രതിരോധമന്ത്രി Simon Coveney കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പറഞ്ഞു. തുടര്‍ന്ന് പരിശീലനസ്ഥലം മാറ്റിയതായി റഷ്യ പ്രതികരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: