അഞ്ചാമത്തെ കോവിഡ് വാക്സിന് അംഗീകാരം നൽകി അയർലണ്ട്; Nuvaxovid അടുത്ത മാസം ലഭ്യമാകും

കോവിഡ് പ്രതിരോധത്തിന് ശക്തി പകര്‍ന്നുകൊണ്ട് അഞ്ചാമത്തെ വാക്‌സിന് അയര്‍ലണ്ടില്‍ അംഗീകാരം. യുഎസ് കമ്പനിയായ Novavax നിര്‍മ്മിച്ച Nuvaxovid എന്ന വാക്‌സിനാണ് കഴിഞ്ഞ ദിവസം അധികൃതര്‍ ഉപയോഗാനുമതി നല്‍കിയത്. നിലവിലെ 18 വയസിന് മേലുള്ളവര്‍ക്കുള്ള ബൂസ്റ്റര്‍ ഷോട്ട് പദ്ധതിയില്‍ ഇനിമുതല്‍ Nuvaxovid-ഉം ഉണ്ടാകും.

കോവിഡിനെതിരെ വലിയ രീതിയില്‍ ഫലം ചെയ്യുന്നതായി തെളിഞ്ഞിട്ടുള്ള വാക്‌സിന്‍ അടുത്ത മാസം മുതല്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി പറഞ്ഞു.

National Immunisation Advisory Committee (NIAC) ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ടോണി ഹോലഹാന് വാക്‌സിന്‍ ഉപയോഗത്തിന് അനുമതി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹോലഹാന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഡോനലി ഇതിന് അംഗീകാരം നല്‍കി.

Nuvaxovid-ന്റെ രണ്ട് ഡോസുകള്‍ മൂന്നാഴ്ചത്തെ ഇടവേളകളില്‍ നല്‍കുന്നതാണ് ചികിത്സാ രീതി. ഇതുവരെ വാക്‌സിനെടുക്കാത്ത ഏതാനും പേര്‍ രാജ്യത്തുണ്ടെന്നും, അവര്‍ Nuvaxovid എടുക്കാനായി മുന്നോട്ട് വരണമെന്നും ഡോനലി അഭ്യര്‍ത്ഥിച്ചു.

വാക്‌സിന് നേരത്തെ തന്നെ European Medicines Agency അംഗീകാരം നല്‍കിയിരുന്നു.

Spike protein അടിസ്ഥാനമാക്കിയാണ് ഈ വാക്‌സിന്‍ പ്രവര്‍ത്തിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: