അയർലണ്ടിൽ St Brigid’s Day ഇന്ന്; രാജ്യമെങ്ങുമുള്ള സ്മാരകങ്ങളിൽ ദീപാലങ്കാരം തെളിയിച്ചുള്ള ആഘോഷങ്ങൾക്ക് തുടക്കം

ഈ വര്‍ഷത്തെ St Brigid’s Day രാജ്യമെമ്പാടുമുള്ള സ്മാരകങ്ങളിലും, ചരിത്രപ്രധാനമായ കെട്ടിടങ്ങളിലും ദീപാലങ്കാരം തീര്‍ത്തുകൊണ്ട് ആഘോഷിക്കാന്‍ അയര്‍ലണ്ടുകാര്‍. അയര്‍ലണ്ടിലെ സ്ത്രീകളുടെ സംഘടനയായ Herstory ആണ് പരിപാടി ഏറ്റെടുത്ത് നടത്തുന്നത്. ഐറിഷ് സമൂഹത്തിനും, സംസ്‌കാരത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ സ്ത്രീകളെ ആദരിക്കുന്നതിനായാണ് എല്ലാ ഫെബ്രുവരി 1-നും St Brigid’s Day നടത്തപ്പെടുന്നത്.

അടുത്ത വര്‍ഷം മുതല്‍ St Brigid’s Day പൊതു അവധിദിനമായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആദ്യമായാണ് ഒരു സ്ത്രീയുടെ പേരില്‍ പൊതു അവധിദിനം ലഭിക്കുന്നത്.

വസന്തകാലത്തിന്റെയും Celtic ആഗോഷമായ Imbolc-ന്റെയും തുടക്കം എന്ന നിലയ്ക്കാണ് ഫെബ്രുവരി 1-നെ St Brigid’s Day ആയി തെരഞ്ഞെടുത്തത്.

ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ച വൈകിട്ട് 100-ഓളം പേര്‍ ഡബ്ലിന്‍ Trinity College-ല്‍ ഒത്തുചേര്‍ന്ന് പരിപാടിക്ക് ആരംഭം കുറിച്ചു. കഴിഞ്ഞ മാസം കൊല്ലപ്പെട്ട സ്‌കൂള്‍ ടീച്ചറായ ആഷ്‌ലിങ് മര്‍ഫിക്കായി ഒരു മിനിറ്റ് മൗനമാചരിക്കുകയും ചെയ്തു. ആഷ്‌ലിങ്ങിന്റെ ചിത്രം യൂണിവേഴ്‌സിറ്റിയുടെ ചുമരില്‍ പ്രതിഫലിപ്പിച്ചുകൊണ്ടായിരുന്നു മൗനാചരണം.

ഇന്ന് നടക്കുന്ന ആഘോഷപരിപാടിയില്‍ Trinity College, Kildare Cathedral എന്നിവയും ദീപങ്ങളാല്‍ അലങ്കരിക്കും.

നേരത്തെ Herstory സംഘടനയുടെ വര്‍ഷങ്ങള്‍ നീണ്ട കാംപെയ്‌നിന്റെ ഫലമായാണ് 2023 മുതല്‍ St Brigid’s Day പൊതു അവധിദിനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.

ചെറുപ്പക്കാരായ പെണ്‍കുട്ടികളുടെയും, സ്ത്രീകളുടെയും പ്രശ്‌നങ്ങള്‍, പരിസ്ഥിതി പ്രശ്‌നങ്ങള്‍, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, മാനസികാരോഗ്യം, വംശീയമായ വേര്‍തിരിവ്, കുടിയേറ്റക്കാരുടെ അവകാശങ്ങള്‍, ഇതര സംസ്‌കാരങ്ങളെ അംഗീകരിക്കല്‍ എന്നിവയുമായെല്ലാം ബന്ധപ്പെട്ട് Herstory പ്രവര്‍ത്തിക്കുന്നുണ്ട്.

കില്‍ഡെയറിലാണ് പ്രധാനമായും ഇന്നത്തെ ആഘോഷപരിപാടികള്‍ നടക്കുക. വൈകിട്ട് 5.30-ഓടെ St Brigid’s Cathedral-ല്‍ നിന്നും ആരംഭിക്കുന്ന ഒരു പോപ്-അപ് ലൈറ്റ് ഷോ കൗണ്ടിയിലെങ്ങും സഞ്ചരിക്കും.

അയര്‍ലണ്ടില്‍ ആദ്യമായി കന്യാസ്ത്രീ മഠം സ്ഥാപിച്ച വ്യക്തിയാണ് St Brigid. 450 AD-യില്‍ Dundalk-ലാണ് അവര്‍ ജനിച്ചത്. അയര്‍ലണ്ടിന്റെ പാലകപുണ്യവാളത്തിയുമാണ് St Brigid.

Share this news

Leave a Reply

%d bloggers like this: