അയർലണ്ടിലെ കുടിയേറ്റക്കാർ അടക്കമുള്ളവർക്ക് ഗാർഡയിൽ ചേരാൻ അവസരം; ഫെബ്രുവരി 15-ന് റിക്രൂട്ട്മെന്റ് കാമ്പെയ്ൻ

അയര്‍ലണ്ടിലെ പൊലീസ് സേനയായ ഗാര്‍ഡയില്‍ (An Garda Síochána) ഓഫിസറായി ചേരാന്‍ അവസരം. അയര്‍ലണ്ടില്‍ താമസിക്കുന്ന കുടിയേറ്റക്കാര്‍, ട്രാവലര്‍ വിഭാഗത്തില്‍ പെട്ടവര്‍, വംശീയമായ ന്യൂനപക്ഷങ്ങളില്‍ പെട്ടവര്‍ എന്നിവരെ ലക്ഷ്യമിട്ടാണ് പ്രത്യേക റിക്രൂട്ട്‌മെന്റ്.

Pearse Street Garda Station-ലെ കമ്മ്യൂണിറ്റി പൊലീസിങ് ഓഫിസാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. റിക്രൂട്ട്‌മെന്റിന് മുന്നോടിയായി സേനയെ പറ്റിയുള്ള കാര്യങ്ങള്‍ വിശദീകരിക്കുക, സംശയങ്ങള്‍ക്ക് മറുപടി നല്‍കുക, ഓഫിസര്‍മാരുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുക എന്നിവ നടത്തപ്പെടും.

വിവിധ വിഭാഗങ്ങളില്‍ പെട്ടവരെ ഗാര്‍ഡയുടെ ഭാഗമാക്കുക എന്നതാണ് റിക്രൂട്ട്‌മെന്റിലൂടെ ഉദ്ദേശിക്കുന്നത്.

ഫെബ്രുവരി 15 വൈകിട്ട് 6 മണിമുതല്‍ 7.30 വരെ Pearse Street Garda Station-ല്‍ നേരിട്ടെത്തി വിവരങ്ങള്‍ അന്വേഷിക്കാവുന്നതാണ്. താല്‍പര്യമുള്ളവര്‍ക്ക് വ്യക്തിവിവരങ്ങള്‍ Liliana.fernandez@immigrantcouncil.ie എന്ന ഇമെയിലിലേയ്ക്ക് അയച്ചു നല്‍കാവുന്നതാണ്. സ്റ്റേഷനിലെ കമ്മ്യൂണിറ്റി പൊലീസിങ് ഉദ്യോഗസ്ഥനായ Stephen Wade ആണ് ഉദ്യോഗാര്‍ത്ഥികളുമായി ബന്ധപ്പെടുക.

Share this news

Leave a Reply

%d bloggers like this: