World Games Athlete Of The Year 2021 ആയി ഹോക്കി താരം പി.ആർ ശ്രീജേഷ്; ഇന്ത്യയ്ക്കും മലയാളത്തിനും അഭിമാന നേട്ടം

The World Games Athlete Of The Year 2021 ആയി ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറും, മലയാളിയുമായി പി.ആര്‍ ശ്രീജേഷ്. ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ ആണ് മുമ്പ് ഈ നേട്ടം കൈവരിച്ച ഒരേയൊരു ഇന്ത്യന്‍ താരം.

ഇക്കഴിഞ്ഞ ടോക്കിയോ ഒളിംപികിസില്‍ ഏറെക്കാലത്തിന് ശേഷം വമ്പന്‍ കുതിപ്പ് നടത്തി, വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ വല കാത്തത് 33-കാരനായ ശ്രീജേഷാണ്.

17 രാജ്യങ്ങളില്‍ നിന്നുമായി 24 കായികതാരങ്ങളെയാണ് അവാര്‍ഡിനായി പരിഗണിച്ചത്. ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയായിരുന്നു അന്തിമവിജയിയെ പ്രഖ്യാപിച്ചത്. 1,27,647 വോട്ടുകളാണ് എറണാകുളം സ്വദേശിയായ ശ്രീജേഷ് നേടിയത്.

ലോകമെമ്പാടുമുള്ള ഹോക്കി ആരാധകര്‍ക്ക് നന്ദിയറിയിക്കുന്നതായി ശ്രീജേഷ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: