കോവിഡ് കാരണം മാനസികബുദ്ധിമുട്ട് അനുഭവിക്കുന്നുവോ? സൗജന്യ കൗൺസിലിംഗുമായി സർക്കാർ

കോവിഡ് മഹാമാരി കാരണം മാനസിക സമ്മര്‍ദ്ദവും, വിഷാദവും അനുഭവിക്കുന്നവര്‍ക്ക് സൗജന്യ കൗണ്‍സിലിങ് പദ്ധതിയുമായി സര്‍ക്കാര്‍. NGO ആയ MyMind-മായിച്ചേര്‍ന്ന് 15 ഭാഷകളിലായി 16,500-ഓളം സൈക്കോ തെറാപ്പി കൗണ്‍സിലിങ് സെഷനുകള്‍ സംഘടിപ്പിക്കാനാണ് പദ്ധതിയെന്ന് ഐറിഷ് മാനസികോരോഗ്യ വകുപ്പ് മന്ത്രിയായ മേരി ബട്ട്‌ലര്‍ പറഞ്ഞു. ഇതിനായി 1 മില്യണ്‍ യൂറോ വകയിരുത്തിയതായും മന്ത്രി വ്യക്തമാക്കി.

നേരത്തെ മാനസികോരാഗ്യ പദ്ധതികള്‍ക്കായി ബജറ്റില്‍ 10 മില്യണ്‍ യൂറോ മാറ്റിവച്ചിരുന്നു. ഇതില്‍ നിന്നും 1 മില്യണ്‍ യൂറോ ഈ പദ്ധതിക്കായി ചെലവിടും.

വിഷാദം, ഉത്കണഠ, ഐസൊലേഷന്‍ സമയത്ത് അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍, കോവിഡ് മുന്‍ നിര ജോലിക്കാര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം, കോവിഡ് കാരണം അനുഭവിക്കുന്ന സാമ്പത്തിക പ്രയാസങ്ങള്‍ എന്നിങ്ങനെ എല്ലാ തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും കൗണ്‍സിലിങ് ലഭ്യമാണ്.

ഏത് മേഖലയിലുള്ളവര്‍ക്കും സഹായം ലഭിക്കും.

ഓണ്‍ലൈന്‍ വീഡിയോ കോള്‍, അല്ലെങ്കില്‍ ഫോണ്‍ കോള്‍ എന്നിവ വഴിയാണ് കൗണ്‍സിലിങ് നടത്തപ്പെടുക. സഹായം ആവശ്യമുള്ളവര്‍ക്ക് MyMind വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം: COVID-19 Project: Free online counselling (video and phone) – MyMin

Share this news

Leave a Reply

%d bloggers like this: