ഡബ്ലിനിൽ കൗമാരക്കാരി അലാന ക്വിന്നിനെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ചെറുപ്പക്കാരൻ അറസ്റ്റിൽ

ഡബ്ലിന്‍ Ballyfermot Road-ല്‍ കൗമാരക്കാരിക്കും, സുഹൃത്തിനും നേരെ ക്രൂരമായ ആക്രമണം നടത്തിയ കേസില്‍ ഒരു ചെറുപ്പക്കാരന്‍ അറസ്റ്റില്‍. ഡിസംബര്‍ 30-ന് രാത്രി 9.360-ഓടെയായിരുന്നു 17-കാരിയായ Alanna Quinn Idris, ഇവരുടെ ആണ്‍സുഹൃത്ത് എന്നിവര്‍ക്ക് നേരെ ഒരു സംഘം ആളുകള്‍ ആയുധങ്ങളുമായെത്തി ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അലാനയുടെ ഒരു കണ്ണിന്റെ കാഴ്ച ശക്തി നഷ്ടമായേക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

സംഭവത്തില്‍ അറസ്റ്റിലായ ചെറുപ്പക്കാരനെ നിലവില്‍ ഗാര്‍ഡ വെസ്റ്റ് ഡബ്ലിന്‍ സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്.

ബസില്‍ വച്ച് തന്നെ മോശമായി കമന്റടിച്ചയാളോട് അലാന പ്രതികരിച്ചതിന്റെ വിരോധമായി അലാനയെ സംഘം പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. സുഹൃത്തിനും ആക്രമണത്തില്‍ കത്തികൊണ്ട് സാരമായി പരിക്കേറ്റു.

St James’s Hospital, Dublin Eye & Ear Hospital എന്നിവിടങ്ങളിലാണ് അലാന ചികിത്സ തേടിയത്. കൃഷ്ണമണി, കവിള്‍ എന്നിവിടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ അലാനയ്ക്ക് പല്ലുകളും നഷ്ടമായിരുന്നു. കണ്ണിന് വലിയൊരു മുറിവും ഉണ്ടായി. സര്‍ജറിക്ക് ശേഷം നിലവില്‍ വീട്ടില്‍ വിശ്രമത്തിലാണ് അലാന.

അലാനയുടെയും, സുഹൃത്തിന്റെയും ചികിത്സാ സഹായത്തിനായി ഫണ്ട് റെയ്‌സിങ് കാംപെയിന്‍ വഴി പണം സമാഹരിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: