അയർലണ്ടിൽ വർക്ക് പെർമിറ്റ് അപേക്ഷകൾ കുന്നുകൂടുന്നു; ഏറ്റവുമധികം പേർ ആരോഗ്യ മേഖലയിൽ

അയര്‍ലണ്ടില്‍ വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകള്‍ കുന്നുകൂടുന്നു. ജനുവരി അവസാനം വരെയുള്ള വിവരമനുസരിച്ച് 10,500 അപേക്ഷകളാണ് തീരുമാനമാകാതെ കിടക്കുന്നതെന്ന് Department of Enterprise പറയുന്നു.

2021 ഏപ്രില്‍ മാസത്തില്‍ വെറും 1,000 അപേക്ഷകള്‍ മാത്രം തീര്‍പ്പ് കല്‍പ്പിക്കാനിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ അത് 10,500 ആയി ഉയര്‍ന്നിരിക്കുന്നതെന്ന് വകുപ്പ് സഹമന്ത്രി ഡാമിയന്‍ ഇംഗ്ലിഷ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മുതല്‍ വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകളില്‍ വ്യാപകമായ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നതെന്നും, ഇതാണ് നിലവില്‍ അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ കാലതാമസമായിരിക്കുന്നതെന്നും മന്ത്രി പാര്‍ലമെന്റിലെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കോവിഡും അപേക്ഷകളുടെ നടപടിക്രമങ്ങള്‍ സാവധാനത്തിലാക്കി. അതേസമയം ഇതിന് പരിഹാരം കണ്ടുതുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.

2021-ല്‍ ആകെ 27,666 അപേക്ഷകളാണ് ലഭിച്ചത്. 2020-നെ അപേക്ഷിച്ച് 69% വര്‍ദ്ധനയാണിത്. 2019-ല്‍ 18,811 അപേക്ഷകളാണ് ലഭിച്ചിരുന്നതെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യമേഖലയിലാണ് കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം പേര്‍ വര്‍ക്ക് പെര്‍മിറ്റിനായി അപേക്ഷിച്ചത്- 5,793. ടെക്‌നോളജി മേഖലയില്‍ 4,615 അപേക്ഷകള്‍, ഫിനാന്‍സ്/ഇന്‍ഷുറന്‍സ് മേഖലയില്‍ 1,094 അപേക്ഷകള്‍ എന്നിങ്ങനെയും ലഭിച്ചു.

Share this news

Leave a Reply

%d bloggers like this: