നാലാം ഡോസ് കോവിഡ് ഡോസ് നൽകാനൊരുങ്ങി സ്വീഡൻ; രണ്ടാം ഡോസ് പോലും ലഭിക്കാതെ ലോകത്ത് നിരവധി രാജ്യങ്ങളെന്ന് വിദഗ്ദ്ധർ

80 വയസ് കഴിഞ്ഞവര്‍ക്ക് കോവിഡ് വാക്‌സിന്റെ നാലാം ഡോസ് നല്‍കാനൊരുങ്ങി സ്വീഡന്‍. ഇവര്‍ക്ക് പുറമെ നഴ്‌സിങ് ഹോമിലും, ഹോം കെയറിലും കഴിയുന്നവര്‍ക്കും നാലാം ഡോസ് വാക്‌സിന്‍ നല്‍കാന്‍ സ്വീഡിഷ് പൊതുജനാരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി.

പല ലോകരാജ്യങ്ങളും മൂന്നാം ഡോസ് പദ്ധതികള്‍ ആരംഭിക്കുന്നതിനിടെ, നാലാം ഡോസിലേയ്ക്ക് കടക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ് സ്വീഡന്‍. കോവിഡിന്റെ നാലാം ഡോസ് നല്‍കുന്ന രാജ്യങ്ങള്‍ നിലവില്‍ വളരെ അപൂര്‍വ്വമാണ്.

മൂന്നാം ഡോസ് കഴിഞ്ഞ് കുറഞ്ഞത് നാല് മാസമെങ്കിലും കഴിഞ്ഞവര്‍ നാലാം ഡോസ് എടുക്കണമെന്നാണ് സ്വീഡിഷ് ഏജന്‍സി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. രാജ്യത്ത് ഇപ്പോഴും കോവിഡ് ഉയര്‍ന്നുതന്നെ നില്‍ക്കുയാണെന്നും നാലാം ഡോസ് നല്‍കുന്നതിന് കാരണമായി ഏജന്‍സി ചൂണ്ടിക്കാട്ടി. പ്രായമായവരില്‍ വാക്‌സിന്‍ ഫലപ്രാപ്തി ദീര്‍ഘകാലം നീണ്ടുനില്‍ക്കാത്തതാണ് ഇവര്‍ക്ക് ബൂസ്റ്റര്‍ നല്‍കാനുള്ള കാരണം.

ഇസ്രായേല്‍, സ്‌പെയിന്‍, ഡെന്മാര്‍ക്ക് എന്നിവയാണ് ഉടന്‍ നാലാം ഡോസ് ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള മറ്റ് രാജ്യങ്ങള്‍.

അതേസമയം ലോകത്തെ പല ദരിദ്രരാജ്യങ്ങളിലും ആദ്യ ഡോസും, രണ്ടാം ഡോസും പോലും ലഭിക്കാത്ത നിരവധി പേരുണ്ട്. ഇക്കാര്യത്തില്‍ ലോകാരോഗ്യസംഘടന ആശങ്ക രേഖപ്പെടുത്തിയിരുന്നു.

Share this news

Leave a Reply

%d bloggers like this: