ഐസ് സ്‌കേറ്റിങ്ങിനിടെയുണ്ടായ അപകടത്തിൽ ചെറുവിരലിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടു; 16-കാരന് 32,000 യൂറോ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

ഐസ് സ്‌കേറ്റിങ്ങിനിടെയുണ്ടായ അപകടത്തില്‍ ചെറുവിരല്‍ മുറിഞ്ഞുപോയ കുട്ടിക്ക് 32,500 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ കോടതിവിധി. ഇപ്പോള്‍ 16 വയസുള്ള ആണ്‍കുട്ടിക്ക് 2013-ലാണ് അപകടം സംഭവിച്ചത്. അന്ന് എട്ട് വയസായിരുന്നു പ്രായം.

കൗണ്ടി ഡോണഗലിലെ ഒരു ഐസ് റിങ്കില്‍ സ്‌കേറ്റ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. സ്‌കേറ്റിങ് നടത്തുകയായിരുന്ന മറ്റൊരാളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കുട്ടിയുടെ ഇടത് ചെറുവിരലിന്റെ ആദ്യത്തെ സന്ധി തൊട്ട് മുകളിലോട്ടുള്ള ഭാഗം നഷ്ടപ്പെട്ടു.

അപകടത്തില്‍ വിരലിന്റെ 17 മില്ലി മീറ്റര്‍ നഷ്ടപ്പെട്ടതായാണ് കോടതിയില്‍ ബോധിപ്പിച്ചത്. കുട്ടിയുടെ പേരോ, മറ്റ് വിവരങ്ങളോ പുറത്തുവിടരുതെന്ന് കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു.

ഐസ് റിങ്ക് ഓപ്പറേറ്റര്‍മാര്‍മാരായ R&A Leisure Ltd, Newtowncunningham-നെതിരെയായിരുന്നു കുട്ടിയുടെ പിതാവ് പരാതി നല്‍കിയത്.

കേസ് ചെലവ് ഇനത്തില്‍ 8,445 യൂറോയും, നഷ്ടപരിഹാരമായി 24,054 യൂറോയും നല്‍കാനാണ് കോടതിവിധി. കുട്ടിക്ക് 18 വയസ് തികയുമ്പോഴാണ് നഷടപരിഹാരത്തുക നല്‍കുക.

Share this news

Leave a Reply

%d bloggers like this: