13 വയസ്സുള്ള ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 42 വർഷങ്ങൾക്കിപ്പുറം അപൂർവ വിധി: സ്കൗട്ട് നേതാവിനെ കുറ്റക്കാരനായി കണ്ടെത്തി

13 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ 76 കാരനായ സ്കൗട്ട് നേതാവിനെ ഒരു വർഷത്തേക്ക് ജയിലിലടച്ചു. 42 വർഷങ്ങൾക്കു മുൻപ് 1980 ലാണ് ഈ സംഭവം നടന്നത്.

ഈ മാസം ആദ്യം നടന്ന വിചാരണയെത്തുടർന്ന് Co Cork ലെ ഗ്രെൻവില്ലെ ചിമ്മിനിഫീൽഡിലെ മൈക്കൽ നോയൽ ഷീഹാനെയാണ് ആൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിന്റെ പേരിൽ കോർക്ക് സർക്യൂട്ട് ക്രിമിനൽ കോടതി ശിക്ഷിച്ചത് .

സ്‌കൗട്ട്‌സിൽ പ്രവർത്തിച്ചിരുന്ന കാലത്ത് ഇത്തരം ചൂഷണങ്ങൾക്ക് ഇരയായവരോട് മുന്നോട്ടു വരാൻ ആവശ്യപ്പെട്ട് സ്കൗട്ടിങ് അയർലണ്ട് പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് കേസിലെ പരാതിക്കാരൻ ഈ സംഭവം റിപ്പോർട്ട്‌ ചെയ്തത്. ഇപ്പോൾ 48 വയസ്സുള്ള പരാതിക്കാരൻ മുന്നോട്ട് വരാൻ കാണിച്ച ധൈര്യത്തെ ജഡ്ജി ഹെലൻ ബോയിൽ പ്രശംസിച്ചു.

അത്തരമൊരു അനുഭവം ഒരു കുട്ടിയിൽ ഉണ്ടാക്കിയ മാനസിക സമ്മർദ്ദം ജീവിതത്തിലും പ്രതികൂലമായി ബാധിക്കാമെന്നും ക്രിമിനൽ കോടതി ജഡ്ജി ചൂണ്ടിക്കാട്ടി.

അത് അദ്ദേഹത്തെ പ്രതികൂലമായി ബാധിച്ചു എന്നത് വ്യക്തമാണ്. മനഃശാസ്ത്രപരമായ പ്രത്യാഘാതങ്ങൾ അദ്ദേഹം നേരിട്ടിട്ടുണ്ട് . ഒരു മുതിർന്നയാൾ ഒരു കുട്ടിക്ക് നേരെ ബോധപൂർവം നടത്തിയ പൈശാചികമായ ആക്രമണമായിരുന്നു ഇത്. പ്രതി ഷിഹാൻ ഒരു ഉത്തരവാദിത്തമുള്ള സ്ഥാനത്ത് ഇരിക്കുന്ന ആളായിരുന്നുവെന്നും അവർ പറഞ്ഞു.

പ്രതിക്ക് കുടുംബമില്ലെന്നും ജയിൽ മോചിതനായാൽ ഭവനരഹിതനാകുമെന്നും ജഡ്ജ് സൂചിപ്പിച്ചു. അയാൾ ഒരു പ്രോപ്പർട്ടിയുടെ കെയർ ടേക്കർ ആയി ജോലി ചെയ്യുകയായിരുന്നു.ശിക്ഷിക്കപ്പെട്ടാൽ ജോലിയും താമസസ്ഥലവും നഷ്ടപ്പെടും വിധിനിർണ്ണയത്തിൽ ജഡ്ജി ബോയിൽ പറഞ്ഞു.

ഷീഹാൻ കോടതിയിൽ തെളിവുകൾ നൽകിയില്ലെങ്കിലും ഗാർഡേ നടത്തിയചോദ്യം ചെയ്യലിൽ ഇരയെ “fantasist ” എന്ന് വിശേഷിപ്പിച്ചു . ഇരയുടേത് ആടിസ്ഥാനരഹിതമായ ആരോപണങ്ങൾ ആണെന്ന് ഷിഹാൻ അവകാശപ്പെട്ടു. ഫാന്റസിസ്റ്റ് എന്ന വിളി തനിക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയതായി ഇരയും പ്രതികരിച്ചു.

“മുന്നോട്ട് വന്ന് ഇത് റിപ്പോർട്ട്‌ ചെയ്തതിൽ ഞാൻ അഭിമാനിക്കുന്നു, ലൈംഗികാതിക്രമത്തിന് വിധേയരായവരെ ഇത് സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാരണം, ഈ പ്രോസസ്സ് എത്ര കഠിനമാണെങ്കിലും, കുറ്റബോധത്തോടും ലജ്ജയോടും കൂടി ജീവിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ” എന്നും അയാൾ കൂട്ടിച്ചേർത്തു. ശിക്ഷാവിധിക്ക് ശേഷം, മിസ്റ്റർ ഷീഹാന്റെ പ്രോസിക്യൂഷനും ശിക്ഷയും നടത്തികൊണ്ടുള്ള കോടതി വിധിയെ സ്വാഗതം ചെയ്തു കൊണ്ട് സ്കൗട്ടിംഗ് അയർലണ്ടും രംഗത്തുവന്നു.

Share this news

Leave a Reply

%d bloggers like this: