യുക്രൈനിൽ റഷ്യൻ യുദ്ധതാണ്ഡവം; മിസൈലാക്രമണത്തിൽ നൂറിലധികം മരണം,യുക്രൈനിലേക്ക് നാറ്റോ സൈനിക നീക്കമില്ലെന്ന് സ്ഥിരീകരണം

യുക്രൈനെതിരെ കര. വ്യോമ സൈനിക നടപടികൾക്ക് റഷ്യൻ പ്രസിഡണ്ട് ഔദ്യോഗിക ടെലിവിഷൻ ചാനലിലൂടെ പ്രഖ്യാപനം നടത്തിയതിനു പിന്നാലെ റഷ്യൻ വ്യോമസേന കീവ്,കർകീവ്, ക്രമറ്റോസ്‌, ടിപ്രോ,മേറിയപോൾ, ഒഡേസ എന്നിവിടങ്ങളിൽ കനത്ത വ്യോമാക്രമണം നടത്തുകയായിരുന്നു.

വ്യോമാക്രമണത്തിന് പിന്നാലെ റഷ്യൻ കരസേന അതിർത്തിഭേദിച്ച് യുക്രൈനിന്റെ കര, നാവിക, വ്യോമ കേന്ദ്രങ്ങളിൽ കനത്ത ആക്രമണം അഴിച്ചുവിടുകയായിരുന്നു.കിഴക്കൻ ഭാഗത്തു ബോറിസിലാണ് സ്ഫോടനങ്ങൾ നടന്നത് .

റഷ്യൻ ആക്രമണത്തിന് പിന്നാലെ യുക്രയിനിൽ പ്രസിഡന്റ് സെലിൻസ്കി പട്ടാളനിയമവും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു .

റഷ്യൻ ആക്രമണത്തിന് പിന്നാലെ രാജ്യത്തെ സൂപ്പർമാർക്കറ്റുകളിലും കടകളിലും അനുഭവപ്പെടുന്നത് വലിയ തിരക്ക്. ആളുകൾ പരമാവധി വെള്ളവും ഭക്ഷണവും സംഭംരിക്കാനുള്ള ശ്രമത്തിലാണ്. തലസ്ഥാനമായ കീവിൽ നിന്നും അതിരാവിലെ മുതൽ ആയിരക്കണക്കിന് ജനങ്ങളാണ് കാറുകളിലും മറ്റു വാഹനങ്ങളിലുമായി സുരക്ഷിതസ്ഥാനങ്ങളിലേക്ക് പാലായനം ചെയ്തത്.

യുക്രയിനിൽ റഷ്യൻ നീക്കത്തിൽ ഇടപെടാൻ ശ്രമിക്കുന്ന മറ്റ് രാജ്യങ്ങൾക്കു ഇതുവരെ കാണാത്ത തിരിച്ചടി ഉണ്ടാകുമെന്നു പുടിൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രക്തച്ചൊരിച്ചൽ ഒഴിവാക്കാൻ യുക്രൈൻ സൈനികരോട് ആയുധം വെച്ച് കീഴടങ്ങാൻ പുടിന്റെ നിർദ്ദേശം.

റഷ്യൻ സൈന്യത്തെ സർവശക്തിയുമെടുത്ത് പ്രതിരോധിക്കുമെന്ന് വ്ളാദിമിർ സെലെൻസ്കി പുടിന് മറുപടിയായി മുന്നറിയിപ്പ് നൽക്കുകയും ചെയ്തു. രണ്ട് ലക്ഷത്തോളം വരുന്ന റിസെർവ് സൈനികർ സൈനികസേവനത്തിനായി തയ്യാറായിരിക്കണമെന്നും, 18-60 പ്രായക്കാരോട് സൈന്യത്തിൽ ചേരാനും യുക്രൈൻ പ്രസിഡന്റ് ആവശ്യപ്പെട്ടു.

കിഴക്കൻ യുക്രൈനിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ സർക്കാർ താത്കാലികമായി നിർത്തിവെച്ചു.അതേസമയം യു എൻ രക്ഷാസമിതിയുടെ അടിയന്തിര യോഗത്തിൽ റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു.

യുക്രൈൻ പ്രശ്നത്തിൽ നരേന്ദ്രമോദി ശക്തമായി പ്രതികരിക്കണമെന്ന് ഇന്ത്യയിലെ യുക്രൈൻ അംബാസിഡർ ഇഗോൾ പോളിക അഭിപ്രായപ്പെട്ടു. നിലവിൽ യുക്രൈനിൽ അകപ്പെട്ട ഇന്ത്യക്കാരുടെ സുരക്ഷ യുക്രൈനിന്റെ ചുമതലയാണെന്നും പോളിക പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: