കുഞ്ഞിന്റെ കേൾവിക്കുറവ് ആശുപത്രി കണ്ടെത്തിയില്ല: ഒടുവിൽ കേസ് ഒത്തുതീർപ്പാക്കിയത് 175,000 യൂറോയ്ക്ക് !

10 വയസ്സുള്ള ആൺകുട്ടിയുടെ കേൾവിക്കുറവ് പരിശോധനയിൽ ആശുപത്രി കണ്ടെത്തിയില്ലെന്ന കേസിൽ നാല് വർഷത്തെ നിയമയുദ്ധത്തിന് ശേഷം 175,000 യൂറോയ്ക്ക് കേസ് ഒത്തു തീർപ്പാക്കി.ഇപ്പോൾ പത്ത് വയസുള്ള സ്റ്റീഫൻ കോണർ എന്ന കുട്ടിയെ , 2013-ൽ മയോ ജനറൽ ഹോസ്പിറ്റലിൽ വെച്ച് ഒരു ശ്രവണ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു എന്നാൽ ആ പരിശോധന ഫലം തെറ്റായിരുന്നുവെന്ന് മാതാപിതാക്കൾ വാദിച്ചത് കോടതിക്ക് ബോധ്യപ്പെട്ടതാണ് കേസിൽ വഴിത്തിരിവായത്.

2017 ൽ കുട്ടിക്ക് കേൾവിക്കുറവ് ഉണ്ടെന്ന് സ്ഥിരീകരിക്കുന്നത് വരെ ആശുപത്രി അധികൃതർക്ക് കണ്ടെത്താനായിട്ടില്ലെന്ന് മാതാപിതാക്കൾ കോടതിയെ അറിയിച്ചു.

തനിക്ക് മതിയായ ഓഡിയോളജിക്കൽ അസസ്‌മെന്റും മറ്റു സേവനങ്ങളും നൽകുന്നതിൽ ആശുപത്രി പരാജയപ്പെട്ടുവെന്നും തന്റെ ശ്രവണ വൈകല്യം കണ്ടെത്തുന്നതിൽ കാലതാമസം വരുത്തിയെന്നും ആരോപിച്ച് സ്റ്റീഫൻ കോണർ അമ്മ മിഷേൽ കോണർ മുഖേന HSE യ്‌ക്കെതിരെ കോടതിയിലെത്തിയത് .Mayo, Roscommon എന്നി കൗണ്ടികളിലെ പീഡിയാട്രിക് ഓഡിയോളജി സേവനങ്ങളുടെ വീഴ്ചകൾക്ക് HSE പിന്നീട് ക്ഷമാപണം നടത്തി.

കുട്ടിക്ക് 2 വയസ്സുള്ളപ്പോൾ, മയോ ജനറൽ ഹോസ്പിറ്റലിലെ ഓഡിയോളജി വിഭാഗത്തിൽ പരിശോധന നടത്തി. കുട്ടിയ്ക്ക് കേൾവിക്കുറവുള്ളതായി ആശങ്കയുണ്ടെന്ന് അമ്മ അവകാശപ്പെട്ടിരുന്നു, എന്നാൽ സ്റ്റീഫന്റെ കേൾവിയ്ക്ക് യാതൊരു കുഴപ്പമില്ലെന്നും പരിശോധനയ്ക്ക് ശേഷം ആശുപത്രി വ്യക്തമാക്കി.
അതേവർഷം അഞ്ച് മാസത്തിന് ശേഷവും , പരിശോധന നടത്തിയപ്പോൾ കുട്ടിയുടെ കേൾവി സാധാരണമാണെന്ന് കണക്കാക്കപ്പെട്ടു.

എന്നാൽ ആശുപത്രിയിൽ നടത്തിയ പരിശോധന തീർത്തും അപര്യാപ്തമാണെന്നും കുട്ടിക്ക് speech delay ഉണ്ടെന്ന് തെളിവുകൾ നിരത്തി മാതാപിതാക്കൾ വ്യക്തമാക്കിയിട്ടും കുട്ടിയുടെ കേൾവി സാധാരണ നിലയിലാണെന്ന് ആശുപത്രി ടെസ്റ്റുകൾ ആവർത്തിച്ചു.

മൂന്ന് വർഷത്തിന് ശേഷം, സ്‌കൂളിൽ നടന്ന ശ്രവണ പരിശോധനയിൽ കൂട്ടി പരാജയപ്പെട്ടപ്പോഴാണ് മാതാപിതാക്കൾ കേസിനിറങ്ങാൻ തീരുമാനിച്ചത്. ഒടുവിൽ 175,000 യൂറോ നഷ്ടപരിഹാരമായി നേടി കേസ് അവസാനിപ്പിച്ചു.

Share this news

Leave a Reply

%d bloggers like this: