യുക്രൈൻ പ്രതിസന്ധി: അയർലണ്ടിൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് 10 സെന്റ് വരെ വർധിച്ചേക്കാമെന്ന് റിപ്പോർട്ട്

യുക്രെയ്‌നിൽ യുദ്ധം രൂക്ഷമാകുന്നതിനാൽ വരുന്ന 10 ദിവസത്തിനുള്ളിൽ അയർലണ്ടിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 10 സെന്റ് വരെ വില കുതിച്ചുയരുമെന്ന് റിപ്പോർട്ടുകൾ. രാജ്യത്തുടനീളമുള്ള പെട്രോൾ പമ്പുകൾക്ക് മുന്നിൽ നീണ്ട നിരകൾ രൂപപ്പെടാനുള്ള അത്രയും ഇന്ധന പ്രതിസന്ധി ഉണ്ടാവാവാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

യുദ്ധം സങ്കീർണ്ണമാവുകയും ഇന്ധന വിതരണത്തിൽ തടസങ്ങൾ നേരിടുകയും ചെയ്താൽ വരും ദിവസങ്ങളിൽ തന്നെ ഇന്ധന വില ലിറ്ററിന് 2 യൂറോയിൽ കൂടുതലാകാമെന്നും ഇൻഡസ്ട്രി എക്സ്പെർട്ടുകൾ സൂചിപ്പിച്ചു.

രാജ്യത്തെ ചില സ്ഥലങ്ങളിൽ ഒരു ലിറ്റർ പെട്രോളിന്റെ വില ഇതിനകം തന്നെ 2 യൂറോയായി ഉയർന്നിട്ടുണ്ട്.
രാജ്യത്തിപ്പോൾ തന്നെ പെട്രോളിന്റെയും ഡീസലിന്റെയും വില റെക്കോർഡ് നിലവാരത്തിലാണെന്ന് AA അയർലണ്ട് അറിയിച്ചു.

ആസന്നമായ ഇന്ധന വിലവർദ്ധനവിനെകുറിച്ചും വിതരണം സംബന്ധിച്ച ഗുരുതരമായ ആശങ്കകളെ കുറിച്ചും വിവരിച്ച് ഐറിഷ് Road Haulage Association പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ, ഉപ പ്രധാനമന്ത്രി ലിയോ വരദ്കർ, ഗതാഗതവകുപ്പ് മന്ത്രി Eamon Ryan എന്നിവർക്ക് ഒരു മെയിൽ അയച്ചിട്ടുണ്ട്.

അയർലണ്ടിൽ സമീപകാലത്തുണ്ടായ കൊടുങ്കാറ്റുകൾ ഇന്ധന വിതരണത്തിൽ കാലതാമസം വരുത്തിയിരുന്നു.. ഇന്ധനത്തിനായി ആറാഴ്ച മുമ്പ് ഓർഡർ ചെയ്ത മൂന്ന് വലിയ ഷിപ്മെന്റ് ഡബ്ലിൻ തുറമുഖത്ത് ഇതുവരെയും എത്തിയിട്ടില്ലെന്ന് ഒരു പ്രമുഖ ഐറിഷ് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
വ്യാഴാഴ്ച, ഡബ്ലിൻ തുറമുഖത്ത് നിന്നും മൊത്തവ്യാപാര വിതരണക്കാർക്ക് ഇന്ധനം റേഷൻ ചെയ്‌തപ്പോൾ പലർക്കും തങ്ങൾ ആവശ്യപ്പെട്ട അളവിൽ ഇന്ധനം ലഭിച്ചില്ല. അതിനാൽ യുക്രൈനിൽ യുദ്ധം
രൂക്ഷമാകുന്നത് അയർലണ്ടിൽ വലിയ ഇന്ധന പ്രതിസന്ധി വരുത്തിവെസച്ചേക്കും.

അയർലണ്ടിന്റെ എണ്ണ ശേഖരത്തിന്റെ ശേഷി വർധിപ്പിക്കാൻ ഉടനടി നടപടി കൈക്കൊള്ളാൻ ഗതാഗത മന്ത്രി Eamon Ryan നോട് ഫിനാ ഫോൾ ടിഡി James O’Connor അഭ്യർത്ഥിച്ചിട്ടുണ്ട്.
അതേസമയം IRHA പ്രസിഡന്റ് Eugene Drennan ഇന്ധനക്ഷാമം സംബന്ധിച്ച ആശങ്കയെക്കുറിച്ച് ഐറിഷ് സർക്കാരിന് മുന്നറിയിപ്പ് നൽകി രംഗത്ത് വന്നു. ഉക്രെയ്നിനെതിരായ റഷ്യയുടെ ആക്രമണവും പണപ്പെരുപ്പവും ഇന്ധന വിലയിലും സ്റ്റോക്കിലും സ്വാധീനം ചെലുത്തുന്നതായി അസോസിയേഷൻ ചൂണ്ടിക്കാട്ടി.

Share this news

Leave a Reply

%d bloggers like this: