ഡബ്ലിൻ എയർപ്പോട്ടിൽ ഡ്രോപ്പ്-ഓഫ്, പിക്ക്-അപ്പ് സോണുകളിൽ ചാർജ് ഈടാക്കാനുള്ള നീക്കത്തിനെതിരെ പരാതി പ്രവാഹം

ഡബ്ലിന്‍ എയര്‍പ്പോട്ടിലെ ഡ്രോപ്പ്-ഓഫ്, പിക്ക്-അപ്പ് സോണുകളില്‍ പണം ഈ‌ടാക്കാനുള്ള തീരുമാനത്തിനെതിരെ പരാതി പ്രവാഹം. പ്രശസ്ത ഓണ്‍ലൈന്‍ പെറ്റിഷന്‍ പ്ലാറ്റ്ഫോമായ change.org വഴിയാണ് ‍ പെറ്റിഷന്‍ ക്യാംപെയ്‍ന്‍ ആരംഭിച്ചിട്ടുള്ളത്. ഇതിനകം ആയിരത്തി അഞ്ഞൂറോളം ആളുകള്‍ ഈ പരാതിയില്‍ ഓണ്‍ലൈനായി ഒപ്പുവച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു വിമാനത്താവളത്തിലെ 1,2 ടെര്‍മിനലുകളില്‍ പുതിയ പെയ്ഡ് സോണുകള്‍ സ്ഥാപിക്കാനുള്ള മാര്‍ഗ്ഗരേഖയ്ക്ക് Fingal കൗണ്ടി കൗൺസിൽ അംഗീകാരം നൽകിയത്. വിമാനത്താവളത്തിലേക്കും, പുറത്തേക്കുുമുള്ള ‌ട്രാഫിക് കുറയ്ക്കുന്നതിനും, ആളുകളെ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത് എന്നായിരുന്നു അധികൃതരുടെ വാദം.

ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം, നിര്‍ദ്ദിഷ്ട സോളാര്‍ ഫാം, പാര്‍ക്കിങ് ഏരിയ എന്നിവയുടെ വികസനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

https://www.change.org/p/ireland-petition-against-proposed-dublin-airport-drop-off-and-collection-toll എന്ന ലിങ്ക് വഴിയാണ് പൗരന്മാർ എയർപോർട്ട് അതോറിറ്റിയുടെ പുതിയ നീക്കത്തിനെതിരെ പ്രതിഷേധമറിയിച്ചത്.

Share this news

Leave a Reply

%d bloggers like this: