അങ്കമാലി മോർണിങ് സ്റ്റാർ കോളേജ് യൂണിയൻ ചെയർപേഴ്‌സൺ ആയി തിരഞ്ഞെടുക്കപ്പെട്ട് മുൻ അയർലൻഡ് മലയാളിയുടെ മകൾ

ഇന്നലെ നടന്ന എം.ജി സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളേജ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട് അനഘ സാബു. കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയായ അനഘ അയര്‍ലന്‍ഡിലെ സജീവ ഇടതുപക്ഷ പ്രവര്‍ത്തകനായിരുന്ന സാബു മാത്യുവിന്റെ മകളാണ്.

അയര്‍ലന്‍ഡിലെ കില്‍കെന്നിയില്‍ ദീര്‍ഘകാലം താമസിച്ചിരുന്ന സാബുവും കുടുംബവും ഇപ്പോള്‍ ഏറണാകുളം കുറുമശ്ശേരിയിലാണ് താമസിക്കുന്നത്. നിലവില്‍ പാറക്കടവ് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം വഹിക്കുകയാണ് സാബു മാത്യ.

Share this news

Leave a Reply

%d bloggers like this: