Operation Tara; ഡബ്ലിനിൽ തിരകൾ നിറച്ച തോക്കും, മയക്കുമരുന്നുകളുമായി മൂന്ന് പേർ പിടിയിൽ

തിരകള്‍ നിറച്ച ഷോട്ട് ഗണ്ണും, മയക്കുമരുന്നുകളുമായി ഡബ്ലിനില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഗാര്‍ഡയുടെ മയക്കുമരുന്ന് വിരുദ്ധ സംഘം കെവിന്‍ സ്ട്രീറ്റിലെ ഒരു വീട്ടില്‍ വെള്ളിയാഴ്ച നടത്തിയ തെരച്ചിലിലാണ് നിരോധിത വസ്തുക്കളുമായി മൂന്ന് പേര്‍ പിടിയിലായത്.

വെടിയുണ്ടകള്‍ നിറച്ച നിലയിലാണ് ഷോട്ട് ഗണ്‍ കണ്ടെടുത്തത്. ഒപ്പം 50,000 യൂറോ വിപണിവിലയുള്ള കൊക്കെയിന്‍, കഞ്ചാവ് എന്നിവയും കണ്ടെടുത്തു. പ്രത്യേക വാറന്റോടെയായിരുന്നു തെരച്ചില്‍.

40-ലേറെ പ്രായമുള്ള ഒരു സ്ത്രീയും പുരുഷനും, 30-ലേറെ പ്രായമുള്ള ഒരു പുരുഷനുമാണ് അറസ്റ്റിലായത്. ഇവരെ Kevin Street, Kilmainham ഗാര്‍ഡ സ്‌റ്റേഷനുകളില്‍ ചോദ്യം ചെയ്യുകയാണ്.

വെടിയുണ്ടകളും, മയക്കുമരുന്നുകളും തുടര്‍പരിശോധനയ്ക്ക് വിധേയമാക്കുമെന്നറിയിച്ച ഗാര്‍ഡ, അന്വേഷണം തുടരുമെന്നും വ്യക്തമാക്കി.

മയക്കുമരുന്ന് വില്‍പ്പന തടയുന്നതിന്റെ ഭാഗമായി ദേശീയതലത്തില്‍ നടന്നുവരുന്ന Operation Tara-യുടെ ഭാഗമായിരുന്നു പരിശോധന.

Share this news

Leave a Reply

%d bloggers like this: