ലോകത്തിന്റെ നെറുകയിൽ 17-കാരനായ ഇന്ത്യൻ വംശജൻ; അയർലണ്ടിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ ഇന്റർനാഷണൽ ചെസ് മാസ്റ്റർ

അയര്‍ലണ്ടിന്റെ അടുത്ത ഇന്റര്‍നാഷണല്‍ ചെസ് മാസ്റ്ററായി തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജനായ തരുണ്‍ കന്യാമരാല. ഐറിഷ് സെന്റ് പാട്രിക്‌സ് വീക്ക് ഫെസ്റ്റിവല്‍ ഫൈനലില്‍ 7/8 എന്ന സ്‌കോറിന് മികച്ച വിജയം നേടിയതോടെയാണ് അഭിമാനനേട്ടം തരുണിനെ തേടിയെത്തിയത്.

17 വയസും അഞ്ച് മാസവും മാത്രം പ്രായമുള്ള തരുണ്‍ ചരിത്രത്തില്‍ തന്നെ അയര്‍ലണ്ടില്‍ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ ഇന്റര്‍നാഷണല്‍ മാസ്റ്ററുമാണ്. 1998-ല്‍ ബ്രയാന്‍ കെല്ലി നേടിയ റെക്കോര്‍ഡാണ് തരുണ്‍ കഴിഞ്ഞ ദിവസം മറികടന്നത്. അന്ന് 20 വയസ് പ്രായമായിരുന്നു കെല്ലിക്ക്.

Share this news

Leave a Reply

%d bloggers like this: