ഡബ്ലിനിലെ പാസ്പോർട്ട് ഓഫിസുകളിൽ ജോലി നേടാം; താൽക്കാലിക ക്ലറിക്കൽ പോസ്റ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

ഡബ്ലിനിലെ പാസ്‌പോര്‍ട്ട് സര്‍വീസില്‍ താല്‍ക്കാലിക ക്ലറിക്കല്‍ ഓഫിസര്‍മാരാകാന്‍ അവസരം. ഡബ്ലിനിലെ Mount Street, Balbriggan, Tallaght, Swords എന്നീ ഓഫിസുകളിലാകും നിമനം. വിദേശകാര്യ വകുപ്പാണ് നിയമനം നടത്തുന്നത്.

നിയമനം താല്‍ക്കാലികമായതിനാല്‍ തെരഞ്ഞെടുക്കപ്പെട്ടവരെ ഏപ്രില്‍ 2022 മുതല്‍ 2023 ജനുവരി വരെയാണ് തല്‍സ്ഥാനത്ത് നിയമിക്കുക.

കോവിഡ് ബാധ കാരണം പാസ്‌പോര്‍ട്ട് അപേക്ഷകള്‍ കുന്നുകൂടിയതിന് പരിഹാരം കാണാനാണ് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നത്.

പാസ്‌പോര്‍ട്ടിനും, പൗരത്വത്തിനുമായി നല്‍കിയിരിക്കുന്ന അപേക്ഷകള്‍ പരിശോധിക്കുക, കൃത്യമായ കാലയളവില്‍ അപേക്ഷകള്‍ സംബന്ധിച്ച് തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുക, പാസ്‌പോര്‍ട്ട് അപേക്ഷകളിലെ തെറ്റുകള്‍ കണ്ടെത്തുക, അപേക്ഷകരുമായി സംസാരിക്കുക, കംപ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക മുതലായവയാകും ജോലി. വിന്‍ഡോസ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറുകളെപ്പറ്റി നല്ല അറിവ് ഉണ്ടായിരിക്കണം.

ആഴ്ചയില്‍ അഞ്ച് ദിവസവും മുഴുവന്‍ സമയ ഓഫിസ് ജോലി ഉണ്ടാകും. ആഴ്ചയില്‍ ആകെ 43.25 മണിക്കൂര്‍ ജോലി. ശമ്പളം ആഴ്ചയില്‍ 485.60 യൂറോ. ഈ ജോലി സ്ഥിരമാകാന്‍ സാധ്യതയില്ലെന്ന് വകുപ്പ് പ്രത്യേകം പറയുന്നുണ്ട്.

അപേക്ഷിക്കുന്നവര്‍ European Economic Area (EEA)-ക്ക് പുറത്തുള്ളവരാണെങ്കില്‍ അവരുടെ കുട്ടി നിലവില്‍ ഏതെങ്കിലും EEA രാജ്യത്ത് താമസിക്കുന്നവരോ (UK,Switzerland അടക്കം), പൗരത്വുമുള്ളവരോ ആയിരിക്കണം. അപേക്ഷിക്കുന്നയാള്‍ക്ക് സ്റ്റാംപ് 4 വിസ ഉണ്ടായിരിക്കുകയും വേണം.

അപേക്ഷകള്‍ നല്‍കാനും, കൂടുതല്‍ വിവരങ്ങള്‍ക്കുമായി: https://www.dfa.ie/about-us/working-with-us/career-opportunities/temporary-clerical-officers-in-the-passport-service—dublin.php?fbclid=IwAR0M1ZyFJPSec8Rt26xf1igm-9KU4vM8AGnhUA4LQvwXLNDl2-b-yaE1AVk

അപേക്ഷിക്കാനുള്ള അവസാന തീയതി: മാര്‍ച്ച് 30 വൈകിട്ട് മണി

Share this news

Leave a Reply

%d bloggers like this: