സെന്റ് പാട്രിക്സ് ഡേ പരേഡിൽ ഗംഭീര പ്രകടനവുമായി വാട്ടർഫോർഡ് മലയാളികൾ; അഭിനന്ദനമറിയിച്ച് അസോസിയേഷൻ

സെന്റ് പാട്രിക്‌സ് പരേഡില്‍ വിജയകരമായ പ്രകടനം കാഴ്ച വച്ച മലയാളികള്‍ക്ക് അഭിനന്ദനവും, നന്ദിയുമറിയിച്ച് അസോസിയേഷന്‍. ചെണ്ടമേളവും, പരമ്പരാഗത വേഷവിധാനവും, ആനക്കൊമ്പനുമെല്ലാമായി വര്‍ണ്ണാഭമായ പരിപാടിയാണ് അയര്‍ലണ്ട് മലയാളി കൂട്ടായ്മ ഇത്തവണത്തെ പരേഡില്‍ നടത്തിയത്.

അതിന് ശേഷം വെള്ളിയാഴ്ച നടന്ന കലാ സന്ധ്യയില്‍ ഒക്കൊണല്‍ സ്ട്രീറ്റിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ അസോസിയേഷനിലെ കാലാപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച ചെണ്ടമേളവും നൃത്ത ചുവടുകളുമായി അരങ്ങു വാണ കുട്ടികളും സ്ത്രീകളും സൃഷ്ടിച്ച തരംഗം തിരുവാതിരയിലൂടെ അതിന്റെ പൂര്‍ണ്ണയിലെത്തി.

രണ്ടു ദിവസം നീണ്ട സെന്റ് പാട്രിക്‌സ് ആഘോഷങ്ങളില്‍ അസോസിയേഷന്റെ കൂടെ നിന്ന് പരിപാടികള്‍ ഗംഭീമാക്കിയ എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നതായി അസോസിയേഷന്‍ പ്രതിനിധികള്‍ പറഞ്ഞു. കൂടെ പ്രവര്‍ത്തിച്ച കോര്‍ഡിനേറ്റേഴ്സ്, കമ്മറ്റി അംഗങ്ങള്‍, അസോസിയേഷന്റെ വനിതാ സംഘടനയായ ജ്വാല, പരിപാടിയില്‍ പങ്കെടുത്ത കലാപ്രവര്‍ത്തകര്‍, വീഥിയിലൂടെ തളരാതെ നീങ്ങിയ കുഞ്ഞുങ്ങള്‍,പരേഡിനും കലാസന്ധ്യക്കുമായുള്ള ഒരുക്കങ്ങളില്‍ അഹോരാത്രം ഭാഗഭാക്കായവര്‍ എന്നിവര്‍ക്കും അസോസിയേഷന്‍ നന്ദിയറിയിച്ചു.

Share this news

Leave a Reply

%d bloggers like this: