അയർലണ്ടിൽ സെക്കൻഡ് ഹാൻഡ് വീടുകൾക്ക് വില വർദ്ധിച്ചു; ഒരു വർഷത്തിനിടെ 11% വർദ്ധന

അയര്‍ലണ്ടിലെ സെക്കന്‍ഡ് ഹാന്‍ഡ് വീടുകളുടെ വില കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 11.1% വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ 2.8% വര്‍ദ്ധനയും ഈ വര്‍ഷത്തിലെ ആദ്യ മൂന്ന് മാസത്തിനിടെയാണെന്നും റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ Sherry FitzGerald പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഡബ്ലിന്‍ പ്രദേശത്തെ വിലക്കയറ്റം ദേശീയശരാശരിക്ക് ഏതാണ്ട് അരികെയാണെങ്കിലും 12 മാസത്തിനിടെ സെക്കന്‍ഡ് ഹാന്‍ഡ് വീടുകള്‍ക്ക് വില കൂടിയത് 9.2% ആണ്. വിലക്കയറ്റം രണ്ടക്കം കടക്കാത്ത ഏക പ്രദേശവും ഡബ്ലിനാണ്.

അതേസമയം ഡബ്ലിനെ ഒഴിവാക്കി പരിശോധിച്ചാല്‍ രാജ്യമെമ്പാടും ഒരു വര്‍ഷത്തിനിടെ 13.6% വിലവര്‍ദ്ധനയാണ് സെക്കന്‍ഡ് ഹാന്‍ഡ് വീടുകള്‍ക്ക് ഉണ്ടായിരിക്കുന്നത്.

പതിവ് പോലെ അതിര്‍ത്തി പ്രദേശങ്ങളിലാണ് വിലക്കയറ്റം ഏറ്റവും കൂടുതല്‍- 19.9%.

ഭവനമേഖലയിലെ ബിസിനസ് കോവിഡിന് മുമ്പുള്ള സ്ഥിതിയിലേയ്ക്ക് മടങ്ങിവന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. സെക്കന്‍ഡ് ഹാന്‍ഡ് വീടുകള്‍ക്ക് വില വര്‍ദ്ധിക്കാന്‍ കാരണം ഇതാണ്.

Share this news

Leave a Reply

%d bloggers like this: