സി. എസ്. ഐ സഭയുടെ ബിഷപ്പ് അയർലണ്ട് സന്ദർശിക്കുന്നു

സി. എസ്. ഐ സഭയുടെ  മദ്ധ്യകേരള മഹായിടവക അധ്യക്ഷൻ റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാനും അദ്ദേഹത്തിന്റെ പത്നി ഡോ. ജെസ്സി സാറാ കോശിയും ഏപ്രിൽ 16 മുതൽ 22  വരെ അയർലണ്ട് സന്ദർശിക്കുന്നു.

ഡബ്ലിൻ ഡോനോർ  അവന്യൂവിൽ  കൂടി വരുന്ന ഹോളി ട്രിനിറ്റി സി. എസ്. ഐ ഇടവകയുടെ ഈസ്റ്റർ  ആരാധനയിലും, ഡബ്ലിൻ ഇടവകയിലെ കുട്ടികളുടെ സ്ഥിരീകരണ ശുശ്രൂഷയിലും (Confirmation Service) ബിഷപ്പ്  മുഖ്യകാർമികത്വം വഹിക്കും. 2011 -ൽ  ആരംഭിച്ച  ഡബ്ലിൻ  സി. എസ്. ഐ ഇടവകയുടെ പ്രഥമ സ്ഥിരീകരണ ശുശ്രൂഷയാണ്  ഏപ്രിൽ മാസം 18 നു  നടത്തപ്പെടുന്നത്. അതെ തുടർന്ന് ക്രമീകരിക്കപ്പെടുന്ന സ്വീകരണ ചടങ്ങിൽ, സഹോദരീ സഭയിലെ വൈദീകരും കേരളാ ക്രിസ്ത്യൻ യൂണിയന്റെ ഭാരവാഹികളും  സംബന്ധിക്കുന്നു. ഇടവകയുടെ ഭാഗമായി കൗണ്ടി കോർക്കിൽ ആരംഭിക്കുന്ന ആരാധനാകൂട്ടത്തിന്റെ ഉത്ഘാടനകർമ്മവും ഏപ്രിൽ 20നു അഭിവന്ദ്യ ബിഷപ്പ് നിർവ്വഹിക്കുന്നതാണ്

Revd Viji Varghese Eapen (Vicar)
Mr Mathew P. Thomas (Church Warden)
Mrs Jane Edwin (Secretary)

Share this news

Leave a Reply

%d bloggers like this: