ഡബ്ലിൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയിലെ പീഢാനുഭവ ശുശ്രൂഷകൾ

ഡബ്ലിൻ : ഡബ്ലിൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ഈ വർഷത്തെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകൾ നാട്ടിൽ നിന്ന് വന്നിരിക്കുന്ന ബ്രഹ്മവാർ ഭദ്രാസനത്തിൽ സേവനമനുഷ്ഠിക്കുന്ന റവ .ഫാദർ വർഗീസ് തോമസിൻറെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നത് ആയിരിക്കും . ഏപ്രിൽ 10ന് ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ ഫാദർ വർഗീസ്തോമസിൻറെ കാർമികത്വത്തിൽ വിശുദ്ധ കുമ്പസാരവും തുടർന്ന് പ്രഭാത നമസ്കാരവും അതിനു പുറമെ വിശുദ്ധ കുർബാനയും ഓശാന ശുശ്രൂഷകളും ലൂക്കൻ മെയിൻ സ്ട്രീറ്റിലെ സെൻറ് മേരീസ് പള്ളി (K78 EC82) – യിൽ വച്ച് നടന്നു.

13 ന് ബുധനാഴ്ച വൈകിട്ട് 3 മണി മുതൽ ഫാദർ വർഗീസ് തോമസ് അച്ഛൻ വിശുദ്ധ കുമ്പസാരവും തുടർന്ന് കർത്താവ് ശിഷ്യന്മാരുമായി മാർക്കോസിന്റെ മാളികയിൽ വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെയും പെസഹാ ഭക്ഷിച്ചതിന്റെയും സ്മരണകളുണർത്തി കൊണ്ട് പെസഹായുടെ ശുശ്രൂഷകൾ ലൂക്കൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക് പള്ളി (K78 EC82) -യിൽ വെച്ച് കൊണ്ടാടുന്നു. 15 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ഫാദർ വർഗീസ് തോമസ് അച്ഛന്റെ മുഖ്യകാർമികത്വത്തിൽ തന്നെ ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ WSAF കമ്മ്യൂണിറ്റി ഹാളിൽ (D12 XV82) വെച്ച് നടത്തപ്പെടും . ഏപ്രിൽ 16 ശനിയാഴ്ച വൈകിട്ട് 5:30 മണി മുതൽ ഉയർപ്പു പെരുന്നാൾ ശുശ്രൂഷകൾ ലൂക്കൻ സെൻറ് മേരീസ് പള്ളി (K78 EC82)-യിൽ വച്ച് കൊണ്ടാടുന്നു. അനുഗ്രഹപ്രദമായി ഈ ശുശ്രൂഷകളിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നു.


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക വികാരി : റവ .ഫാദർ ജോർജ് തങ്കച്ചൻ – 0870693450 സെക്രട്ടറി : കുരുവിള ജോർജ് അയ്യങ്കോവിൽ – 0894381984

ട്രസ്റ്റീ : ജോർജ് മാമൻ കോശി – 0899653741


വാർത്ത അയച്ചത്:റോണി കുരിശിങ്കൽപറമ്പിൽ 

Share this news

Leave a Reply

%d bloggers like this: