ഡബ്ലിനിൽ വയോധികയായ അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൾ റിമാൻഡിൽ; മനസികാസ്വാസ്ഥ്യമെന്ന് സംശയം

ഡബ്ലിനില്‍ വൃദ്ധയായ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകളെ കോടതി റിമാന്‍ഡ് ചെയ്തു. ഇവര്‍ക്ക് അടിയന്തരമായി മാനസികരോഗത്തിന് ചികിത്സ നല്‍കണമെന്ന നിര്‍ദ്ദേശത്തിലാണ് കോടതി പ്രതിയായ Moire Bergin (45)-നെ കസ്റ്റഡിയില്‍ വിട്ടത്.

70-ലേറെ പ്രായമുള്ള Mary Bergin-നെ ചൊവ്വാഴ്ചയാണ് ഡബ്ലിനിലെ Seville Place-ലുള്ള First Avenue-വിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 11.50-ഓടെയായിരുന്നു ഇത്. സംഭവത്തില്‍ വെള്ളിയാഴ്ച, മേരിയുടെ മകളായ Moire-നെ ഗാര്‍ഡ അറസ്റ്റ് ചെയ്യുകയായിരുന്നു.

തുടര്‍ന്ന് വെള്ളിയാഴ്ച തന്നെ ഇവരെ ഡബ്ലിന്‍ ജില്ലാ കോടതിയില്‍ ഹാജരാക്കി, ആദ്യഘട്ട വാദത്തിന് ശേഷം ഒരാഴ്ച കസ്റ്റഡിയില്‍ വിട്ടു. കൊലപാതക കേസുകളില്‍ ജാമ്യം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ജില്ലാ കോടതികള്‍ക്ക് കഴിയില്ല. ഹൈക്കോടതിക്കാണ് ഇതിനുള്ള അധികാരം.

പ്രതിക്ക് അടിയന്തരമായി മാനസികാസ്വസ്ഥ്യത്തിന് ചികിത്സ വേണമെന്ന പ്രതിഭാഗം വക്കീലിന്റെ ആവശ്യം കോടതി അംഗീകരിച്ചു. Moire Bergin മുമ്പ് മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന കാര്യവും ചൂണ്ടിക്കാട്ടപ്പെട്ടു.

കേസ് വീണ്ടും ഏപ്രില്‍ 21-ന് വാദം കേള്‍ക്കും.

Share this news

Leave a Reply

%d bloggers like this: