കോർക്കിൽ പൊതുഗതാഗത വികസനത്തിനായി 600 മില്യൺ യൂറോ മുടക്കാൻ NTA

കോര്‍ക്കിലെ പൊതുഗതാഗതം മെച്ചപ്പെടുത്താനായി 600 മില്യണ്‍ യൂറോ ചെലവിടുമെന്ന് National Transport Authority (NTA). സുസ്ഥിരമായ 12 പുതിയ ട്രാന്‍സ്‌പോര്‍ട്ട് കോറിഡോറുകള്‍ (sustainable transport corridors -STC) നിര്‍മ്മിക്കുന്നതിലൂടെ ബസ് യാത്രയുടെ സമയം മെച്ചപ്പെടുത്തുക, കാല്‍നടയാത്രക്കാര്‍, സൈക്കിള്‍ യാത്രക്കാര്‍ എന്നിവരെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിലൂടെ NTA ഉദ്ദേശിക്കുന്നത്.

BusConnects Cork Sustainable Transport Corridors Report പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് NTA വികസനപ്രവര്‍ത്തനത്തിനായി ഫണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി 75 കി.മീ പുതിയ ബസ് ലെയിന്‍ നിര്‍മ്മിക്കും. നഗരത്തിന്റെ നോര്‍ത്ത്, സൗത്ത്, വെസ്റ്റ് പ്രദേശങ്ങളിലാകും ഇത്. ബസുകള്‍ക്ക് മാത്രമായാണ് ഇവ നിര്‍മ്മിക്കുക.

ഇതിന് പുറമെ 54 കി.മീ പുതിയ സൈക്കിള്‍ ലെയിന്‍, നടപ്പാതകള്‍ എന്നിവയും നിര്‍മ്മിക്കും.

Cork City Council, Cork County Council എന്നിവര്‍ രൂപം നല്‍കിയ Cork Metropolitan Area Transport Strategy-യുടെ ഭാഗമായാണ് ഈ വികസനംപ്രവര്‍ത്തനങ്ങള്‍. പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം 2040-ഓടെ നാലിരട്ടിയാക്കി വര്‍ദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കാല്‍നട, സൈക്കിള്‍ യാത്ര എന്നിവ 33 ശതമാനവും വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി വിഭാവനം ചെയ്യുന്നു.

നഗരത്തില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന 12 ട്രാന്‍സ്‌പോര്‍ട്ട് കോറിഡോറുകള്‍ ഇവിടങ്ങളിലാണ്:

  • Dunkettle to City Centre
  • Mayfield to City Centre
  • Blackpool to City Centre
  • Hollyhill to City Centre
  • Ballincollig to City Centre
  • Bishopstown to City Centre
  • Togher to City Centre
  • Airport Road to City Centre
  • Maryborough Hill to City Centre
  • Mahon to City Centre
  • Kinsale Road to Douglas
  • Sunday’s Well to Hollyhill
Share this news

Leave a Reply

%d bloggers like this: