ദൂരം കുറവുള്ള വിദേശയാത്രകൾ നടത്തുന്നവർ രണ്ടര മണിക്കൂർ മുമ്പ് മാത്രം എയർപോർട്ടിൽ എത്തിയാൽ മതിയെന്ന് DAA

ദൂരം കുറവുള്ള വിദേശയാത്രയ്ക്കായി ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തുന്നവര്‍ വിമാനം പുറപ്പെടുന്നതിന് രണ്ടര മണിക്കൂര്‍ മുമ്പായി എയര്‍പോര്‍ട്ടിലെത്തിയാല്‍ മതിയെന്ന് Dublin Airport Authority (DAA). നേരത്തെ മൂന്നര മണിക്കൂര്‍ മുമ്പ് എത്തണമെന്നായിരുന്നു നിര്‍ദ്ദേശം.

സെക്യൂരിറ്റി ജീവനക്കാരുടെ കുറവ് കാരണം എര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട സാഹചര്യമാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി നിലനില്‍ക്കുന്നത്. ഒരാഴ്ച മുന്നേ ഒന്നാം ടെര്‍മിനലിന് പുറത്തേയ്ക്ക് പോലും ക്യൂ നീണ്ടിരുന്നു. എന്നാല്‍ സ്ഥിതി നിയന്ത്രവിധേയമായി വരുന്നതിന്റെ സൂചനയായാണ് എയര്‍പോര്‍ട്ടില്‍ എത്തേണ്ട സമയത്തില്‍ അധികൃതര്‍ കുറവ് വരുത്തിയിരിക്കുന്നത്.

യൂറോപ്പ്, യു.കെ പോലെ ചെറിയ ദൂരം മാത്രം യാത്ര ചെയ്യുന്നവരോടാണ് രണ്ടര മണിക്കൂര്‍ മുമ്പ് മാത്രം സെക്യൂരിറ്റി ചെക്കിനായി എയര്‍പോര്‍ട്ടിലെത്തിയാല്‍ മതിയെന്ന് ഉഅഅ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം ദൂരരാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ വിമാനം പുറപ്പെടുന്നത് മൂന്നര മണിക്കൂര്‍ മുമ്പ് തന്നെ എത്തണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

എയര്‍പോര്‍ട്ടിലേയ്ക്ക് പുറപ്പെടും മുമ്പ് അതാത് എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് ചെക്ക്-ഇന്‍, ബാഗ് ഡ്രോപ്പ് പോയിന്റുകള്‍ തുറക്കുന്ന സമയം മനസിലാക്കണമെന്നും DAA പറയുന്നു. കഴിയുമെങ്കില്‍ ഓണ്‍ലൈന്‍ ചെക്ക്-ഇന്‍ നടത്തണം.

ഒന്നാം ടെര്‍മിനലില്‍ 24 മണിക്കൂറും സെക്യൂരിറ്റി സ്‌ക്രീനിങ് ഉണ്ടാകും. ടെര്‍മിനല്‍ 2, രാവിലെ 4 മണിമുതല്‍ പ്രവര്‍ത്തനമാരംഭിക്കും.

Share this news

Leave a Reply

%d bloggers like this: