മുൻ സ്പോർട്സ് താരം ആക്രമണത്തിൽ പരിക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതി റിമാൻഡിൽ; അക്രമം മോഷണത്തിനിടെ

മുന്‍ സ്‌പോര്‍ട്‌സ് താരം ആക്രമണത്തില്‍ പരിക്കേറ്റ് മരിച്ച സംഭവത്തില്‍ 35-കാരനെതിരെ കുറ്റം ചുമത്തി. ഏപ്രില്‍ 15-നാണ് മുന്‍ ഫുട്‌ബോള്‍, റഗ്ബി, ഹാന്‍ഡ് ബോള്‍ താരമായിരുന്ന Alan Bourke (48)-നെ ലിമറിക്കിലെ Parnell Street-ലുള്ള Colbert train station-ന് പുറത്ത് ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹം മരണപ്പെട്ടു.

അതേസമയം അലനില്‍ നിന്നും മോഷണം നടത്താന്‍ ശ്രമിക്കവേ പ്രതിയായ Mark Ryan (35), അലനെ ആക്രമിക്കുകയായിരുന്നുവെന്നാണ് ഗാര്‍ഡയുടെ കണ്ടെത്തല്‍. ഇയാളെ സ്‌പെഷ്യല്‍ സിറ്റിങ് വഴി ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി.

Parnell Street-ല്‍ വച്ച് അലനില്‍ നിന്നും ആല്‍ക്കഹോള്‍, സൈക്കിള്‍ എന്നിവ മോഷ്ടിക്കാനായിരുന്നു പ്രതി മാര്‍ക്കിന്റെ ശ്രമം. മോഷണം തടുക്കാന്‍ നോക്കിയ അലനെ പ്രതി ആക്രമിച്ചതായാണ് കരുതുന്നത്.

ഏപ്രില്‍ 22-ന് ലിമറിക്ക് സിറ്റിയിലെ Roxboro Road-ലുള്ള വീട്ടില്‍ നിന്നാണ് ഗാര്‍ഡ മാര്‍ക്കിനെ അറസ്റ്റ് ചെയ്യുന്നത്. ജാമ്യാപേക്ഷ സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ഗാര്‍ഡയുടെ കസ്റ്റഡിയില്‍ വിട്ട മാര്‍ക്കിനെ ചൊവ്വാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും.

അതേസമയം സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട മറ്റൊരാളെ Henry Street Garda station-ല്‍ ഇപ്പോഴും ചോദ്യം ചെയ്തുവരികയാണ്.

Share this news

Leave a Reply

%d bloggers like this: