പരിസ്ഥിതി സംഘടനയുടെ എതിർപ്പ് മറികടന്ന് ദ്രോഹഡയിൽ പുതിയ ആമസോൺ ഡാറ്റ സെന്റർ നിർമ്മിക്കാൻ അംഗീകാരം

അയര്‍ലണ്ടിലെ പരിസ്ഥിതി സംഘടനയായ An Taisce-ന്റെ എതിര്‍പ്പ് അവഗണിച്ച് പുതിയ ഡാറ്റ സെന്റര്‍ നിര്‍മ്മിക്കാന്‍ ആമസോണിന് അംഗീകാരം. Co Meath-ലെ ദ്രോഹഡയിലുള്ള IDA business park-ലാണ് 48MW ഡാറ്റ സെന്റര്‍ നിര്‍മ്മിക്കാന്‍ ടെക് ഭീമന്മാരായ ആമസോണ്‍ അമനുമതി തേടിയത്.

Tunis Properties LLC നിര്‍മ്മാണമേറ്റെടുത്തിരിക്കുന്ന പദ്ധതി, പരിസ്ഥിതിക്ക് കാര്യമായി ദോഷം ചെയ്യില്ലെന്നും, രാജ്യത്തിന്റെ മാലിന്യം പുറന്തള്ളല്‍ നിയന്ത്രണത്തെ ബാധിക്കില്ലെന്നും വിലയിരുത്തിയാണ് പ്ലാനിങ് ബോര്‍ഡ് അനുമതി നല്‍കിയിരിക്കുന്നത്.

Meath County Council പദ്ധതിക്ക് അംഗീകാരം നല്‍കിയതിനെതിരെ An Taisce കഴിഞ്ഞ ജൂലൈയിലാണ് അപ്പീല്‍ പോയത്. ഇതോടെ പദ്ധതി നിര്‍ജ്ജീവമായിരിക്കുകയായിരുന്നു.

നിലവില്‍ IDA business park-ല്‍ തന്നെ ആമസോണിന്റെ മറ്റൊരു ഡാറ്റ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ഡാറ്റ സെന്റര്‍ വികസനത്തിന്റെ മൂന്ന് ഘട്ടങ്ങളായി പരമാവധി 144MW ആവശ്യമായി വരുമെന്നാണ് ആമസോണ്‍ പറയുന്നത്. ഇത് വര്‍ഷം 473,040 ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളാന്‍ കാരണമാകുമെന്നും Amazon Web Services (AWS) പറയുന്നു. രണ്ടാംഘട്ട വികസനമായാണ് പുതിയ ഡാറ്റ സെന്റര്‍ നിര്‍മ്മിക്കുന്നത്.

രാജ്യത്തെ ഇപ്പോഴുള്ള ഡാറ്റ സെന്ററുകള്‍ തന്നെ അമിതമാണെന്നും, അവ ധാരാളം വൈദ്യുതി ഉപയോഗിക്കുന്നതായും, മാലിന്യം പുറന്തള്ളുന്നതായും കാട്ടിയുമാണ് An Taisce സംഘടന പദ്ധതിയെ എതിര്‍ത്തത്. അമിതമായ വൈദ്യുതി ഉപയോഗം പുനഃരുപയോഗസാധ്യമായ ഊര്‍ജ്ജം കുറയ്ക്കാന്‍ കാരണമാകുന്നുവെന്നും അവര്‍ വാദിച്ചു. അതേസമയം ആമസോണ്‍ ഡാറ്റ സെന്റര്‍ പുറന്തള്ളുന്ന മാലിന്യം അമിതമല്ലെന്നും, EU Emissions Trading Scheme-ന് അനുസൃതമാണെന്നുമാണ് അപ്പീല്‍ ബോര്‍ഡ് കണ്ടെത്തിയത്.

Share this news

Leave a Reply

%d bloggers like this: