ദ്രോഹഡയിൽ 20 ലക്ഷം യൂറോയുടെ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

20 ലക്ഷം യൂറോയുടെ കഞ്ചാവുമായി Co Louth-ല്‍ രണ്ട് പേര്‍ അറസ്റ്റില്‍. ദ്രോഹഡയില്‍ വെള്ളിയാഴ്ച ഗാര്‍ഡ നടത്തിയ തെരച്ചിലിലാണ് ഏകദേശം 100 കിലോഗ്രാം തൂക്കം വരുന്ന കഞ്ചാവ് കണ്ടെടുത്തത്.

ഇവിടെ നിന്നും 49, 65 പ്രായക്കാരായ രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്തു. ഇവരെ ഇന്ന് രാവിലെ 11 മണിക്ക് ദ്രോഹഡ ജില്ലാ കോടതിയിലെ പ്രത്യേക സിറ്റിങ്ങില്‍ ജഡ്ജിന് മുമ്പില്‍ ഹാജരാക്കും.

പ്രദേശത്ത് സംഘടിതകുറ്റകൃത്യങ്ങള്‍ നടത്തിവരുന്നവരെ ലക്ഷ്യമിട്ടായിരുന്നു ഓപ്പറേഷനെന്ന് ഗാര്‍ഡ പറഞ്ഞു. Garda National Drugs & Organised Crime Bureau (GNDOCB), Drogheda Divisional Drugs Unit, Revenue Customs Service എന്നിവര്‍ സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്.

Share this news

Leave a Reply

%d bloggers like this: