അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് വില വർദ്ധന ഇന്നുമുതൽ; ബജറ്റ് താളം തെറ്റുമോ?

അയര്‍ലണ്ടില്‍ ഗ്യാസ്, വൈദ്യുതി അടക്കമുള്ളവയുടെ നിരക്കില്‍ ഇന്നുമുതല്‍ വര്‍ദ്ധന.

മെയ് 1 മുതല്‍ വൈദ്യുതി നിരക്കുകള്‍ 23.4% വര്‍ദ്ധിക്കുമെന്ന് Electric Ireland നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഓരോ വീട്ടിലും വര്‍ഷം ശരാശരി 297.58 യൂറോ വീതം ബില്‍ തുകയില്‍ അധികമാകും.

Electric Ireland-ന്റെ കീഴിലുള്ള ഗ്യാസ് സേവനത്തിനുള്ള നിരക്ക് 24.8% ആണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ വര്‍ഷം ശരാശരി 220.25 യൂറോ അധികം നല്‍കേണ്ടിവരും.

SSE Airtricity നല്‍കുന്ന വൈദ്യുതിയില്‍ 24% ആണ് വര്‍ദ്ധന. ഇതേ കമ്പനിയുടെ തന്നെ ഗ്യാസ് നിരക്ക് 32.3% ശതമാനവും വര്‍ദ്ധിക്കും. ഇതോടെ വര്‍ഷം ഇവയ്ക്ക് യഥാക്രമം 338 യൂറോ, 332 യൂറോ എന്നിങ്ങനെ വര്‍ദ്ധന സംഭവിക്കും.

അയര്‍ലണ്ടിലെ ജീവിതച്ചെലവ് ഈ വര്‍ഷം 6.9% വര്‍ദ്ധിക്കുമെന്നാണ് Eurostat പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന് മുന്നോടിയായാണ് ഈ നിരക്ക വര്‍ദ്ധനകള്‍ പ്രാബല്യത്തില്‍ വരുന്നത്.

നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ബണ്‍ ടാക്‌സ് വര്‍ദ്ധനയും ഇന്നുമുതല്‍ നിലവില്‍ വരും. കല്‍ക്കരി, ഓയില്‍, നാച്വറല്‍ ഗ്യാസ്, പീറ്റ് എന്നിങ്ങനെ വലിയ രീതിയില്‍ കാര്‍ബണ്‍ പുറന്തള്ളുന്ന ഇന്ധനങ്ങള്‍ക്ക് വലിയ ടാക്‌സ് ഈടാക്കുന്ന രീതിയാണ് കാര്‍ബണ്‍ ടാക്‌സ്.

അടുത്ത 10 വര്‍ഷത്തിനിടെ ടണ്ണിന് 100 യൂറോ എന്ന നിരക്കില്‍ ടാക്‌സ് എത്തിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഈ മാസം മുതല്‍ ആരംഭിക്കുന്ന ടാക്‌സ് വര്‍ദ്ധനയിലൂടെ, അടുത്ത മസത്തോടെ 33.50 മുതല്‍ 41.00 യൂറോ വരെ ഇവയ്ക്ക് ടാക്‌സ് നല്‍കേണ്ടിവരും.

Share this news

Leave a Reply

%d bloggers like this: