15 ലക്ഷം യൂറോയുടെ കഞ്ചാവും കൊക്കെയ്നുമായി യുവാവ് അറസ്റ്റിൽ

15 ലക്ഷം യൂറോയുടെ കഞ്ചാവും, കൊക്കെയ്‌നുമായി മീത്തില്‍ ഒരാള്‍ അറസ്റ്റില്‍. ശനിയാഴ്ച രാവിലെയാണ് മീത്തില്‍ ഒരു കാര്‍ നിര്‍ത്തി പരിശോധിക്കുന്നതിനിടെ സംശയം തോന്നിയ ഗാര്‍ഡ കാറിലുണ്ടായിരുന്ന 20-ലേറെ പ്രായമുള്ള പുരുഷനെ ചോദ്യം ചെയ്യുന്നത്. ഇയാളില്‍ നിന്നും കണക്കില്‍പ്പെടാത്ത 39,750 യൂറോ പണവും കണ്ടെടുത്തു.

ഇതിന്റെ തുടര്‍ച്ചയായി കില്‍ഡെയറിലെ Newbridge പ്രദേശത്തെ വീട്ടില്‍ ഗാര്‍ഡ നടത്തിയ തെരച്ചിലില്‍ 420,000 യൂറോ വില വരുന്ന കൊക്കെയ്‌നും, 1.12 മില്യണ്‍ യൂറോ വിലവിരുന്ന കഞ്ചാവും കണ്ടെടുത്തു.

ഒപ്പം മിക്‌സിങ് ഏജന്റുകള്‍, മറ്റ് സാമഗ്രികള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

അറസ്റ്റിലായ ആളെ Ashbourne Garda Station-ല്‍ ചോദ്യം ചെയ്തുവരികയാണെന്നും ഗാര്‍ഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: